തിരുവല്ല: അധോലോക സംഘങ്ങളെപ്പോലും നാണിപ്പിക്കും വിധം നടത്തുന്ന അഥമ പ്രവര്‍ത്തനങ്ങളുടെ ആശാന്മാരായി പോലീസ് സേനയിലെ ചില ഉന്നതര്‍ അധപതിച്ചു എന്നാണ് സിപിഎം എംഎല്‍എയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നതെന്നു കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി.
ആരോപണവിധേയനായ എഡിജിപിയെ പോലീസ് സേനയുടെ തലപ്പത്തുവച്ചിരിക്കുന്നതെന്തിനെന്നു മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തമാക്കണം.
പോലീസ് സേനയെ രാഷ്ട്രീയവത്കരിച്ച് പാര്‍ട്ടി താത്പര്യങ്ങള്‍ക്കും അനധികൃത വ്യക്തിതാത്പര്യങ്ങള്‍ക്കും ദുരുപയോഗപ്പെടുത്തിയതിന്റെ ദൂഷ്യഫലമാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവവികാസങ്ങള്‍.
സ്ഫോടനാത്മകമായ ഈ സ്ഥിതി വിശേഷം മുഖ്യമന്ത്രിയുടെ ഭരണ പരാജയമാണ് വെളിവാക്കുന്നതെന്നും യഥാര്‍ഥത്തില്‍ മുഖ്യമന്ത്രി രാജിവച്ചു ഒഴിയുകയാണ് വേണ്ടതെന്നും പുതുശേരി പറഞ്ഞു.