കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ല​സ്ഥാ​ന​ത്ത് ഒ​ന്നി​ച്ചു​നി​ന്നാ​ല്‍ കോ​ർ​പറേ​ഷ​ൻ ഭ​ര​ണം പി​ടി​ക്കാമെന്ന് പി.​സി.വി​ഷ്ണു​നാ​ഥ് എംഎൽഎ

നേ​മം: കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ല​സ്ഥാ​ന​ത്ത് ഒ​ന്നി​ച്ചു​നി​ന്നാ​ല്‍ കോ​ർ​പറേ​ഷ​ൻ ഭ​ര​ണം പി​ടി​ക്കാ​മെ​ന്നും കോ​ര്‍പ​റേ​ഷ​നി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി യു​ഡിഎ​ഫ് മേ​യ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നും എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി.​വി​ഷ്ണു​നാ​ഥ് എംഎ​ല്‍എ.ക​ര്‍​ണാ​ട​ക​വും തെ​ല​ങ്കാ​ന​യും അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്.

വാ​ര്‍​ഡു​ക​ള്‍ അ​ശാ​സ്ത്രീ​യ​മാ​യി പു​ന​ര്‍​നി​ര്‍​ണ​യി​ച്ചും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ വ്യാ​പ​ക​മാ​യി ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ത്തി​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ ഇ​ട​തു​മു​ന്ന​ണി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ജാ​ഗ്ര​ത​യോ​ടെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​മം നി​യോ​ജ​ക​മ​ണ്ഡ​ലം ക്യാ​മ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് തി​രു​മ​ല സു​ശീ​ല​ന്‍​നാ​യ​ര്‍ ന​ഗ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ്രസംഗി ക്കു​ക​യാ​യി​രു​ന്നു എംഎൽഎ. വ​യ​നാ​ട് കെ​പി​സി​സി ക്യാ​മ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗീ​ക​രി​ച്ച മി​ഷ​ന്‍ 25 രേ​ഖ ഡിസിസി ​പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി അ​വ​ത​രി​പ്പി​ച്ചു.

പാ​ര്‍​ട്ടി​സ്ഥാ​ന​ങ്ങ​ള്‍ അ​ല​ങ്കാ​ര​മാ​യി കൊ​ണ്ടു ന​ട​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഏ​താ​വ​ശ്യ​ത്തി​നും ഒ​പ്പ​മു​ണ്ടെ​ന്ന് വാ​ര്‍​ഡി​ലെ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​ന്ന ഒ​രു ടീ​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും പാ​ലോ​ട് ര​വി പ​റ​ഞ്ഞു.

നേ​മം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​അ​ജി​ത്ത്‌​ലാ​ല്‍ അ​ധ്യ​ക്ഷം വ​ഹി​ച്ചു. എം.​എ​സ്.​ന​സീ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ശ​ക്ത​ന്‍, കെ.​മോ​ഹ​ന്‍​കു​മാ​ര്‍, മ​ണ​ക്കാ​ട് സു​രേ​ഷ്, മു​ട​വ​ന്‍​മു​ഗ​ള്‍ ര​വി, ജി.​വി.​ഹ​രി, കൈ​മ​നം​പ്ര​ഭാ​ക​ര​ന്‍, പ​ന​ത്തു​റ പു​രു​ഷോ​ത്ത​മ​ന്‍, പ്രേം.​ജി, മു​ഹ​മ്മ​ദ് ഹു​സൈ​ന്‍ സേ​ട്ട്, കൊ​ഞ്ചി​റ​വി​ള വി​നോ​ദ്, ദേ​വ​രാ​ജ​ന്‍, തി​രു​വ​ല്ലം പ്ര​സാ​ദ്, ക​മ്പ​റ നാ​രാ​യ​ണ​ന്‍, സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, അ​ഡ്വ.​കെ.​വി​ശ്വ​നാ​ഥ​ന്‍, ത​മ​ലം കൃ​ഷ്ണ​ന്‍​കു​ട്ടി, ആ​ര്‍.​ജ​യേ​ന്ദ്ര​ന്‍, നേ​മം ഷ​ജീ​ര്‍ എ​ന്നി​വ​ര്‍ ക്യാ​മ്പി​ല്‍ പ്രസംഗിച്ചു.

Related posts

Leave a Comment