ഞങ്ങൾ എല്ലാവരും അതിജീവിതക്കൊപ്പം തന്നെയാണ്. ഈ ആരോപണ വിധേയരായവർ തെറ്റുകാരെന്ന് തെളിവു സഹിതം തെളിയിക്കണം. അന്ന് ഞങ്ങൾ തന്നെ അവരെ ചെരുപ്പൂരി അടിക്കും.
എന്നാൽ കുറ്റാരോപിതരെ മനഃപൂർവം തകർക്കാൻ വേണ്ടി ഇല്ലാത്ത ആരോപണങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ അതിനും ശിക്ഷ കൊടുക്കണം.
മോശക്കാരാക്കി ചിത്രീകരിച്ചിട്ട് അവസാനം അവർ തെറ്റുകാരല്ലെന്ന് തെളിഞ്ഞാൽ അപ്പോഴേക്കും അവരുടെ കരിയർ വരെ നശിച്ചിട്ടുണ്ടാവും. പത്തും ഇരുപതും വർഷം മുന്നേ നടന്ന കാര്യങ്ങൾ ഇപ്പോഴല്ല മുന്നോട്ടുവന്നു പറയേണ്ടത്.
അതെല്ലാം അപ്പോൾ മറുപടി കൊടുക്കണം. ഒരു പെണ്ണ് നോ എന്ന് പറയുന്നിടത്ത് അവിടെ എല്ലാം അവസാനിക്കും. മറ്റൊരു മേഖലയിലും അച്ഛനും അമ്മയെയും കൂടെ കൊണ്ടുവന്നു ജോലി ചെയ്യാൻ സാധിക്കില്ല.
എന്നാൽ സിനിമയിൽ അതു സാധിക്കും. അത്രയും സുരക്ഷിതത്വം സിനിമാ മേഖലയിലൂടെ ലഭിക്കുന്നുണ്ട്. അതിനാൽ ഇനി സിനിമയിലേക്ക് വരുന്ന പെൺകുട്ടികൾ അച്ഛനും അമ്മക്കുമൊപ്പം മാത്രം അഭിനയിക്കാൻ എത്തുക -പൊന്നമ്മ ബാബു