ആ​റ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബ്രൂ​ണെ, സിം​ഗ​പ്പു​ർ സ​ന്ദ​ർ​ശ​നം: മോ​ദി ഇ​ന്നു പു​റ​പ്പെ​ടും

ന്യൂ​ഡ​ൽ​ഹി: ബ്രൂ​ണെ, സിം​ഗ​പ്പു​ർ സ​ന്ദ​ർ​ശ​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്നു പു​റ​പ്പെ​ടും. ഇ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ​യാ​ണു സ​ന്ദ​ർ​ശ​നം. ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്കാ​യി ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ബ്രൂ​ണെ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

പ്ര​തി​രോ​ധം, വ്യാ​പാ​ര നി​ക്ഷേ​പം, ഊ​ർ​ജം, ആ​രോ​ഗ്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി​ക​ൾ ബ്രൂ​ണെ സു​ൽ​ത്താ​ൻ ഹ​സ​ന​ൽ ബോ​ൽ​ക്കി​യു​മാ​യി മോ​ദി ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണു വി​വ​രം.

ആ​റ് വ​ർ​ഷ​ത്തി​നു​ശേ​ഷം സിം​ഗ​പ്പു​ർ സ​ന്ദ​ർ​ശി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി സിം​ഗ​പ്പു​ർ പ്ര​സി​ഡ​ന്‍റ് ത​ർ​മ​ൻ ഷ​ൺ​മു​ഖ​ര​ത്നം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വി​വി​ധ ക​മ്പ​നി മേ​ധാ​വി​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. ആ​രോ​ഗ്യം, നൈ​പു​ണ്യ ശേ​ഷി, ഡി​ജി​റ്റ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ കൈ​കോ​ർ​ക്കാ​ന​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ധാ​ര​ണ​യു​ണ്ടാ​ക്കു​മെ​ന്നാ​ണു വി​വ​രം.

Related posts

Leave a Comment