മ​മ്മൂ​ക്ക വ​ല്യേ​ട്ട​ൻ, കു​ഞ്ഞി​ലേ മു​ത​ൽ മോ​ഹ​ൻ​ലാ​ൽ ഫാ​ൻ: മീ​രാ ജാ​സ്മി​ൻ

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​ര​മാ​ണ് മീ​രാ ജാ​സ്മി​ൻ. അ​ന്യ​ഭാ​ഷാ​ചി​ത്ര​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്ന താ​രം ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി​യോ​ടും മോ​ഹ​ൻ​ലാ​ലി​നോ​ടും ഉ​ള്ള ത​ന്‍റെ ഇ​ഷ്ട​ത്ത​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത് ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്.

മ​മ്മൂ​ട്ടി ത​നി​ക്ക് വ​ല്യേ​ട്ട​നെ പോ​ലെ ആ​ണെ​ന്നും എ​ന്നാ​ൽ കു​ഞ്ഞി​ലെ മു​ത​ൽ മോ​ഹ​ൻ​ലാ​ൽ ഫാ​നാ​ണ് താ​നെ​ന്നും മീ​രാ ജാ​സ്മി​ൻ പ​റ​യു​ന്നു. അ​വ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് അ​വി​ശ്വ​സി​നീ​യം ആ​യി​രു​ന്നു​വെ​ന്നും മീ​ര പ​റ​യു​ന്നു. പു​തി​യ സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന അ​ഭി​മു​ഖ​ത്തി​ൽ ആ​യി​രു​ന്നു ന​ടി​യു​ടെ പ്ര​തി​ക​ര​ണം.

ചെ​റു​പ്പം മു​ത​ലെ ഞാ​നൊ​രു ലാ​ലേ​ട്ട​ൻ ഫാ​ൻ ആ​യി​രു​ന്നു. മ​മ്മൂ​ക്ക​യോ​ട് വ​ല്യേ​ട്ട​ൻ ഇ​മേ​ജാ​ണ്. ആ ​ഫീ​ൽ ആ​ണ് എ​നി​ക്ക്. അ​ത് വേ​റൊ​രു വാ​ത്സ​ല്യം ആ​ണ്. പ​ത്ത്, പ​ന്ത്ര​ണ്ട് വ​യ​സി​ലൊ​ക്കെ ലാ​ലേ​ട്ട​ൻ എ​ന്‍റെ മ​ന​സി​ൽ ലൗ​വ​ർ ആ​യി​രു​ന്നു. അ​ന്ന് അ​ങ്ങ​നെ ഒ​ക്കെ ചി​ന്തി​ക്കു​മാ​യി​രു​ന്നു. അ​വ​ർ​ക്കൊ​പ്പം ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യ​പ്പോ​ൾ അ​വി​ശ്വ​സി​നീ​യ​മാ​യാ​ണ് തോ​ന്നി​യ​ത്- മീ​രാ ജാ​സ്മി​ൻ പ​റ​ഞ്ഞു.

ഇ​ന്ന​ത്തെ ചി​ന്താ​വി​ഷ​യം, ര​സ​ത​ന്ത്രം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലാ​ണ് മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം മീ​രാ ജാ​സ്മി​ന്‍ അ​ഭി​ന​യി​ച്ച​ത്. ഒ​രേ ക​ട​ലി​ല്‍ ആ​യി​രു​ന്നു മ​മ്മൂ​ട്ടി​യും മീ​ര​യും ഒ​ന്നി​ച്ചെ​ത്തി​യ ചി​ത്രം. വി​കെ പ്ര​കാ​ശി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ റി​ലീ​സ് ചെ​യ്ത പാ​ലും പ​ഴ​വും ആ​ണ് മീ​ര​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ റി​ലീ​സ് ചെ​യ്ത സി​നി​മ.

Related posts

Leave a Comment