പ്രി​യ​പ്പെ​ട്ട അ​ൻ​വ​ർ പോ​രാ​ട്ടം ഒ​രു വ​ലി​യ കൂ​ട്ടു​കെ​ട്ടി​നെ​തി​രേ​യാ​ണ്, പി​ന്തു​ണ: സ്തു​തി​പാ​ട​ലും മി​നു​ക്കി​യ വാ​ക്കു​ക​ളു​മ​ല്ല, പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് എ​ല്ലാ രം​ഗ​ത്തും വേ​ണ്ട​ത്; യു. പ്രതിഭ

ആ​ല​പ്പു​ഴ: ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്ക് മ​റ്റൊ​രു സി​പി​എം എം​എ​ൽ​എ യു. ​പ്ര​തി​ഭ​യു​ടെ പി​ന്തു​ണ. ‘പ്രി​യ​പ്പെ​ട്ട അ​ൻ​വ​ർ, പോ​രാ​ട്ടം ഒ​രു വ​ലി​യ കൂ​ട്ടു​കെ​ട്ടി​നെ​തി​രേ​യാ​ണ്, പി​ന്തു​ണ’ – എ​ന്ന ഒ​റ്റ​വ​രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് കാ​യം​കു​ളം എം​എ​ൽ​എ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്.

ആ​ദ്യ​മാ​യാ​ണ് ഒ​രു ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ ഇ​ക്കാ​ര്യ​ത്തി​ൽ പ​ര​സ്യ​മാ​യി അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ൻ​വ​റി​ന്‍റേ​ത് സ​ത്യ​സ​ന്ധ​മാ​യ അ​ഭി​പ്രാ​യ​മാ​ണ്. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൽ എ​ക്കാ​ല​ത്തും ഒ​രു പ​വ​ർ​ഗ്രൂ​പ്പു​ണ്ടാ​യി​രു​ന്നു.

അ​തു പ​രി​ശോ​ധി​ക്ക​ണം. സ്തു​തി​പാ​ട​ലും മി​നു​ക്കി​യ വാ​ക്കു​ക​ളു​മ​ല്ല, പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് എ​ല്ലാ രം​ഗ​ത്തും വേ​ണ്ട​ത് – പ്ര​തി​ഭ പി​ന്നീ​ട് ഒ​രു മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ സി​മി റോ​സ്‌​ബെ​ൽ ജോ​ണി​നും യു. ​പ്ര​തി​ഭ പി​ന്തു​ണ അ​റി​യി​ച്ചു.

Related posts

Leave a Comment