കൊല്ലം: ഓണാആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ലഹരിക്കെതിരെ നടക്കുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി കൊല്ലം വെസ്റ്റ് പോലീസും കൊല്ലം സിറ്റി പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിൽ വില്പനക്കായി കൊണ്ടുവന്ന 46.79 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ.
പുത്തൻ നഗർ 197 റെജി ഭവനിൽ റെജി(35), എറണാകുളം പെരുമ്പള്ളി ചെല്ലാട്ട് വീട്ടിൽ ആര്യ(26) എന്നിവരാണ് വാഹന പരിശോധനക്കിടെപിടിയിലായത്. ആര്യ എറണാകുളത്ത് എംഡിഎംഎ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കൊല്ലം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശ പ്രകാരം കൊല്ലം എ സി പി ഷെരീഫ് , ഐഎസ്എച്ച്ഒ ഷെഫീഖ്, സബ് ഇൻസ്പെക്ടർ മാരായ ജോസ് പ്രകാശ്, ജയലാൽ, അൻസർഖാൻ , പോലീസുകാരായ ശ്രീലാൽ, ദീപു ദാസ് ,എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കൊല്ലംവെസ്റ്റ് പോലീസും , ഡാൻസാഫ് സബ് ഇൻസ്പെക്ടർ കണ്ണൻ. ബൈജു ജെറോം. പോലീസ് ഉദ്യോഗസ്ഥരായ സുനിൽ.സീനു. സജു. മനു. റിപു. രതീഷ്. വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടി കൂടിയത്.