വിയ്യൂർ: സെൻട്രൽ ജയിലിൽ മകന് കഞ്ചാവു നൽകാനെത്തിയ അമ്മ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട പന്നിയോട് കുന്നിൽവീട്ടിൽ ബിജുവിന്റെ ഭാര്യ ലത (45)യാണ് വിയ്യൂർ സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ട് എസ്.വിനീത് നൽകിയ വിവരത്തെത്തുടർന്ന് അറസ്റ്റിലായത്.
കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുന്ന മകൻ ഹരികൃഷ്ണനെ കാണാനാണ് ഇവരെത്തിയത്. ലതയിൽനിന്ന് 80 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ലതയുടെ ഹാൻഡ് ബാഗിലാണു കഞ്ചാവ് സൂക്ഷിച്ചത്. ജയിലിൽ കഴിയുന്ന പ്രതികൾക്കു സ്ത്രീകളെ ഉപയോഗിച്ചു മയക്കുമരുന്ന് എത്തിക്കുന്നതു പതിവായിരുന്നു.
ജയിൽ ജീവനക്കാർ സ്ത്രീസന്ദർശകരെ പരിശോധിക്കുന്നതു കുറവാണ്. ഇതു മുതലാക്കിയാണു ലഹരിക്കടത്ത്. മുന്പ് ഇവർ ശരീരത്തിൽ ഒളിപ്പിച്ചു മയക്കുമരുന്നു കടത്താൻ ശ്രമിച്ചിട്ടുണ്ടെന്നും കണ്ടെത്തി.