ഏവർക്കും പ്രിയങ്കരിയായ താരമാണ് സിമ്രാൻ. അനുജത്തിയുടെ ഓർമകൾ പങ്കുവച്ചുകൊണ്ടുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
എന്റെ പ്രിയ അനുജത്തിയായിരുന്നു മൊണാൽ. അവൾ വളരെ സ്റ്റെലിഷായിരുന്നു. ഞാനവളുടെ സ്റ്റൈൽ കോപ്പി ചെയ്തിട്ടുണ്ട്. മൊണാലിന്റെ ആത്മഹത്യയുണ്ടാക്കിയ വേദന ഇപ്പോഴും എന്നിലുണ്ട്. ദിവസവും ആ വേദന ഉള്ളിൽ തോന്നും. അത് മറക്കാൻ സാധിക്കില്ല.
പ്രണയ പരാജയത്തിന്റെ പേരിൽ ഒരിക്കലും ആത്മഹത്യ ചെയ്യരുത്. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കുറിച്ച് ആലോചിക്കാതെ ജീവിതം കുറച്ച് മാസങ്ങൾ മാത്രം പരിചയമുള്ള ആൾക്ക് വേണ്ടി നൽകുന്നത് ശരിയല്ല.
നിങ്ങൾ ആത്മഹത്യ ചെയ്ത ശേഷം കുടുംബത്തിന്റെ ജീവിതം എങ്ങനെയായിരിക്കും. ആത്മഹത്യ തീർത്തും തെറ്റായ തീരുമാനം ആണെന്ന് സിമ്രാൻ പറഞ്ഞു.