ഇ​ന്ദ്ര​നെ​യും ച​ന്ദ്ര​നെ​യും പേ​ടി​യി​ല്ലാ​ത്ത മു​ഖ്യ​ന് അ​ജി​ത്തി​നേ​യും സു​ജി​ത്തി​നേ​യും പേ​ടി​: പോ​ലീ​സി​ലെ കൊ​ടി സു​നി​മാ​രാ​ണ് ഇ​വ​ർ; ഷാ​ഫി പ​റ​ന്പി​ൽ

പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ഷാ​ഫി പ​റ​ന്പി​ൽ എം​പി. ഇ​ന്ദ്ര​നെ​യും ച​ന്ദ്ര​നെ​യും പേ​ടി​യി​ല്ലാ​ത്ത മു​ഖ്യ​ന് അ​ജി​ത്തി​നേ​യും സു​ജി​ത്തി​നേ​യും പേ​ടി​യാ​ണ്, അ​തി​നു​കാ​ര​ണം സ്വ​ര്‍​ണ​വും സം​ഘ​പ​രി​വാ​റു​മാ​ണെ​ന്ന​ത് ഓ​രോ വെ​ളി​പ്പെ​ടു​ത്ത​ലും വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്ന് ഷാ​ഫി പ​റ​മ്പി​ല്‍ പ​റ​ഞ്ഞു. അ​ര​മ​ന ര​ഹ​സ്യ​ങ്ങ​ൾ പു​റ​ത്ത് പ​റ​യും എ​ന്ന ഭീ​ഷ​ണി​യി​ലാ​കും സം​ര​ക്ഷി​ക്കു​ന്ന​തെ​ന്നും ഷാ​ഫി ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ൽ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ന്നെ​ന്ന ക്രെ​ഡി​റ്റ്‌ സു​രേ​ഷ് ഗോ​പി​ക്ക​ല്ല മ​റി​ച്ച് അ​ത് പി​ണ​റാ​യി​ക്കാ​ണ് കൊ​ടു​ക്കേ​ണ്ട​തെ​ന്നും ഷാ​ഫി പ​റ​ഞ്ഞു. പോ​ലീ​സി​ലെ കൊ​ടി സു​നി​മാ​രാ​ണ് അ​ജി​ത്കു​മാ​റി​നെ​പ്പോ​ലെ​യു​ള്ള​വ​രെ​ന്നും എം​പി വി​മ​ർ​ശി​ച്ചു.

തൃ​ശൂ​രി​ലെ പൂ​രം ക​ല​ക്കാ​ന്‍ ക​മ്മീ​ഷ​ണ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​തു​ള്‍​പ്പ​ടെ​യു​ള്ള സം​ഭ​വ​ത്തി​ൽ പ​ങ്കു​ള്ള അ​ജി​ത് കു​മാ​റി​ന് സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യി. എ​ന്നി​ട്ട് പോ​ലും മു​ഖ്യ​മ​ന്ത്രി എ​ന്തി​നാ​ണ് അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തെ​ന്നും ഷാ​ഫി ചോ​ദി​ച്ചു.

Related posts

Leave a Comment