കോട്ടയം: അരി വിളയിക്കുന്ന നെല്‍കര്‍ഷകര്‍ക്കും ഓണത്തിനുണ്ണാന് കൈ നീട്ടുകയോ കടം വാങ്ങുകയോ ചെയ്യേണ്ട ദയനീയ സ്ഥിതി.
ഏഴു മാസം മുന്‍പ് സപ്ലൈകോ ഏറ്റെടുത്ത നെല്ലിന് 25 കോടി രൂപയാണ് ജില്ലയിലെ കുടിശിക.
കോട്ടയം, വൈക്കം താലൂക്കുകളിലെ മൂവായിരത്തിലേറെ നെല്‍കര്‍ഷകര്‍ക്കാണ് സപ്ലൈകോ പണം നല്‍കാനുള്ളത്. തുക സര്‍ക്കാര്‍ വകയിരുത്തിയതായി കൃഷിമന്ത്രി ആവര്‍ത്തിക്കുമ്പോഴും കണ്‍സോര്‍ഷ്യത്തിലുള്ള കാനറ, എസ്ബിഐ ബാങ്കുകളില്‍ പാഡി രസീതുമായി കയറിയിറങ്ങുകയാണ്.
കുടിശിക നല്കിത്തീര്ക്കുമെന്ന ഉറപ്പ് പാലിക്കുന്നില്ലെങ്കില്‍ ചെറുകിട കര്‍ഷകര്‍ക്ക് പൊന്നോണം കണ്ണീരോണമായി മാറും. മൂന്നു മാസം മുന്‍പു വിതച്ച നെല്ലിന് വളവും കീടനാശിനിയും വാങ്ങാനുള്ള തുക കടം വാങ്ങേണ്ട സാഹചര്യമാണുള്ളത്.
അടുത്ത കൊയ്ത്തിന് നെല്ല് കൊടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടന്നുവരുമ്പോഴാണ് കഴിഞ്ഞ സീസണിലെ നെല്ലിന്റെ പണത്തിനായുള്ള നെട്ടോട്ടം.