ക​ർ​ണാ​ട​ക​യി​ൽ സാ​രി ഇ​ട​പാ​ടി​ൽ മു​ൻ ബി​ജെ​പി സ​ർ​ക്കാ​ർ 23 കോ​ടി ത​ട്ടി; ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 2010ൽ ​ബി​ജെ​പി ഭ​രി​ക്കു​ന്പോ​ൾ സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി ന​ട​പ്പാ​ക്കി​യ “ഭാ​ഗ്യ​ല​ക്ഷ്മി’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സാ​രി​വാ​ങ്ങി​യ​തി​ൽ 23 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്. സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക​സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി മാ​ധ്യ​മ​വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ ര​മേ​ഷ് ബാ​ബു മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യ്ക്കു ക​ത്തു​ന​ൽ​കി.

പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ സ്ത്രീ​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്യാ​ൻ ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ​നി​ന്ന് 10,68,196 സാ​രി​ക​ളാ​ണു വാ​ങ്ങി​യ​ത്. മാ​ർ​ക്ക​റ്റ് നി​ര​ക്കി​നെ​ക്കാ​ൾ കൂ​ടു​ത​ൽ വി​ല​യ്ക്കാ​ണു സാ​രി​വാ​ങ്ങി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. ക​ർ​ണാ​ട​ക​യി​ലെ നെ​യ്ത്തു​കാ​രെ​യും സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കി​യാ​ണു പു​റ​ത്തു​നി​ന്നു സാ​രി​വാ​ങ്ങി​യ​ത്.

അ​ന്ന് നി​യ​മ​നി​ർ​മാ​ണ കൗ​ൺ​സി​ൽ അം​ഗ​മാ​യി​രു​ന്ന ഇ​പ്പോ​ഴ​ത്തെ രാ​ജ്യ​സ​ഭാം​ഗം ല​ഹ​ർ സിം​ഗ് സി​റോ​യ​യാ​ണ് സാ​രി​ വാ​ങ്ങാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത്. ‘മു​ഡ’ ഭൂ​മി​യി​ട​പാ​ടും വാ​ല്മീ​കി എ​സ്ടി കോ​ർ​പ്പ​റേ​ഷ​ൻ ഫ​ണ്ട് തി​രി​മ​റി​യു​മു​യ​ർ​ത്തി സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​രി​നെ​തി​രേ ബി​ജെ​പി പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് പു​തി​യ ആ​രോ​പ​ണ​മു​യ​ർ​ത്തി​യ​ത്.

Related posts

Leave a Comment