അ​പ​രി​ചി​ത​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ​സയ​നൈ​ഡ് ക​ല​ർ​ത്തി​യ ജ്യൂസ് നൽകി കൊ​ല​പ്പെ​ടു​ത്തും, പി​ന്നാ​ലെ മോ​ഷ​ണം; വ​നി​താ സീ​രി​യ​ൽ കി​ല്ല​ർ​മാ​ർ പി​ടി​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: ആന്ധ്രപ്രദേശിൽ മോ​ഷ​ണ​വും കൊ​ല​പാ​ത​ക​വും ന​ട​ത്തു​ന്ന സീ​രി​യ​ൽ കി​ല്ലേ​ഴ്സാ​യ നാ​ല് സ്ത്രീ​ക​ൾ പി​ടി​യി​ൽ. തെ​നാ​ലി ജി​ല്ല കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മു​ന​ഗ​പ്പ ര​ജ​നി, മ​ഡി​യാ​ല വെ​ങ്കി​ടേ​ശ്വ​രി, ഗു​ൽ​റ ര​മ​ണ​മ്മ എ​ന്നി​വ​രെ​യാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശ് പോ​ലീ​സ് വ്യാ​ഴാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​പ​രി​ചി​ത​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​തി​ന് പി​ന്നാ​ലെ സ്വ​ർ​ണ​വും പ​ണ​വും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും മോ​ഷ്ടി​ക്കാ​ൻ സ​യ​നൈ​ഡ് ക​ല​ർ​ത്തി​യ പാ​നീ​യ​ങ്ങ​ൾ ന​ൽ​കി കൊ​ല​പ്പെ​ടു​ത്തുന്നതാണ് ഇ​വ​രു​ടെ രീ​തി.

ഇ​ര​ക​ൾ സ​യ​നൈ​ഡ് ക​ല​ർ​ന്ന പാ​നീ​യ​ങ്ങ​ൾ ക​ഴി​ച്ച് മ​രി​ച്ച് ക​ഴി​ഞ്ഞാ​ൽ ഇ​വ​ർ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ മോ​ഷ്ടി​ക്കും. മൂ​ന്ന് സ്ത്രീ​ക​ൾ മൂ​ന്ന് സ്ത്രീ​ക​ള​ട​ക്കം നാ​ല് പേ​രെ ഇ​വ​ർ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സ​യ​നൈ​ഡും മ​റ്റ് തെ​ളി​വു​ക​ളും ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. സ​യ​നൈ​ഡ് ഇ​വ​ർ​ക്ക് ന​ൽ​കി​യ ഒ​രാ​ളെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment