കൊച്ചി: കേരളത്തിന്റെ സ്വന്തം ഫുട്ബോള്‍ പൂരത്തിന് ഇന്ന് കൊച്ചിയില്‍ കിക്കോഫ്. പ്രഥമ സീസണിലെ ആദ്യ മത്സരത്തില്‍ ഫോഴ്സ കൊച്ചി മലപ്പുറം എഫ്സിയെ നേരിടും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് വര്‍ണാഭമായ കലാപരിപാടികളോടെ ലീഗ് ഉണരും. ജാക്വലിന് ഫെര്‍ണാണ്ടസ്, ശിവമണി, ഡാബ്സി, സ്റ്റീഫന്‍, ഫെജോ, ഡിജെ ശേഖര്‍ തുടങ്ങിയവര്‍ കലാവിരുന്നൊരുക്കും.
രാത്രി എട്ടിനാണ് ആദ്യമത്സരത്തിന്റെ കിക്കോഫ്. സ്റ്റാര്‍ സ്പോര്‍ട്സ് ഫസ്റ്റിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.ഫ്രാഞ്ചൈസി ഫോര്‍മാറ്റില്‍ കേരളത്തിലെ ആറ് നഗരങ്ങളെ പ്രതിനിധീകരിച്ച് ആറ് ടീമുകളാണ് ലീഗില്‍ പന്തു തട്ടുന്നത്.
തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി, ഫോഴ്സ കൊച്ചി എഫ്സി, തൃശൂര്‍ മാജിക്ക് എഫ്സി, മലപ്പുറം എഫ്സി, കാലിക്കറ്റ് എഫ്സി, കണ്ണൂര്‍ വാരിയേഴ്സ് എഫ്സി എന്നിവയാണ് പ്രഥമ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ലീഗില്‍ ആറ് ടീമുകളും ഹോം എവേ ക്രമത്തില്‍ ഏറ്റുമുട്ടും.
വിജയികള്‍ക്ക് ഒരു കോടി രൂപയും, റണ്ണേഴ്സ് അപ്പിന് 50 ലക്ഷം രൂപയും പ്രൈസ്മണി നല്‍കും. 33 മത്സരങ്ങളാണ് ലീഗിലുണ്ടാവുക. വൈകിട്ട് ഏഴിനാണ് നാളെ മുതല്‍ എല്ലാ മത്സരങ്ങളുടെയും കിക്കോഫ്. പത്ത് റൗണ്ടുകളായാണ് പ്രാഥമിക മത്സരങ്ങള്‍.
നവംബര്‍ അഞ്ചിനും ആറിനും സെമിഫൈനല്‍ മത്സരങ്ങള്‍ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും 10ന് ഫൈനല്‍ മത്സരം കൊച്ചിയിലും നടക്കും. പരിചയസമ്പന്നരായ താരങ്ങള്‍ക്കും കേരളത്തിന്റെ കളിക്കാര്‍ക്കുമൊപ്പം വിദേശ താരങ്ങളും സൂപ്പര്‍ ലീഗില്‍ ബൂട്ടണിയും.
നാല് വേദി,33 മത്സരങ്ങള്‍
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരന് സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയം എന്നിവയാണ് വേദികള്‍. കോഴിക്കോടും മലപ്പുറത്തും 11 കളിവീതവും കൊച്ചിയില്‍ ആറും തിരുവനന്തപുരത്ത് അഞ്ചും മത്സരങ്ങളാണ് നടക്കുക.
മത്സരങ്ങള്‍ രാത്രി ഏഴിന് (ടീം, തീയതി, വേദി എന്ന ക്രമത്തില്‍)
തൃശൂര്‍-കണ്ണൂര്‍ (സെപ്റ്റംബര്‍ 9, മലപ്പുറം)
കാലിക്കറ്റ്-തിരുവനന്തപുരം (സെപ്റ്റംബര്‍ 10, കോഴിക്കോട്)
കണ്ണൂര്‍-കൊച്ചി (സെപ്റ്റംബര്‍ 13, കോഴിക്കോട്)
മലപ്പുറം-കാലിക്കറ്റ് (സെപ്റ്റംബര്‍ 14, മലപ്പുറം)
തിരുവനന്തപുരം-തൃശൂര്‍ (സെപ്റ്റംബര്‍ 16, തിരുവനന്തപുരം)
കാലിക്കറ്റ്-കൊച്ചി (സെപ്റ്റംബര്‍ 18, കോഴിക്കോട്)
മലപ്പുറം-തൃശൂര്‍ (സെപ്റ്റംബര്‍ 20, മലപ്പുറം)
തിരുവനന്തപുരം-കണ്ണൂര്‍ (സെപ്റ്റംബര്‍ 21, തിരുവനന്തപുരം)
മലപ്പുറം-കണ്ണൂര്‍ (സെപ്റ്റംബര്‍ 25, മലപ്പുറം)
കൊച്ചി-തിരുവനന്തപുരം (സെപ്റ്റംബര്‍ 27, കൊച്ചി)
കാലിക്കറ്റ്-കണ്ണൂര്‍ (സെപ്റ്റംബര്‍ 28, കോഴിക്കോട്)
തൃശൂര്‍-കൊച്ചി (ഒക്ടോബര്‍ 1, മലപ്പുറം)
തിരുവനന്തപുരം-മലപ്പുറം (ഒക്ടോബര്‍ 2, തിരുവനന്തപുരം)
കണ്ണൂര്‍-തൃശൂര്‍ (ഒക്ടോബര്‍ 5, കോഴിക്കോട്)
തിരുവനന്തപുരം-കാലിക്കറ്റ് (ഒക്ടോബര്‍ 6, തിരുവനന്തപുരം)
മലപ്പുറം-കൊച്ചി (ഒക്ടോബര്‍ 9, മലപ്പുറം)
തൃശൂര്‍-തിരുവനന്തപുരം (ഒക്ടോബര്‍ 11, മലപ്പുറം)
കാലിക്കറ്റ്-മലപ്പുറം (ഒക്ടോബര്‍ 12, കോഴിക്കോട്)
കൊച്ചി-കണ്ണൂര്‍ (ഒക്ടോബര്‍ 13, കൊച്ചി)
തൃശൂര്‍-മലപ്പുറം (ഒക്ടോബര്‍ 18, മലപ്പുറം)
കണ്ണൂര്‍-തിരുവനന്തപുരം (ഒക്ടോബര്‍ 19, കോഴിക്കോട്)
കൊച്ചി-കാലിക്കറ്റ് (ഒക്ടോബര്‍ 20, കൊച്ചി)
തിരുവനന്തപുരം-കൊച്ചി (ഒക്ടോബര്‍ 25, തിരുവനന്തപുരം)
തൃശൂര്‍-കാലിക്കറ്റ് (ഒക്ടോബര്‍ 26, മലപ്പുറം)
കണ്ണൂര്‍-മലപ്പുറം (ഒക്ടോബര്‍ 27, കോഴിക്കോട്)
കൊച്ചി-തൃശൂര്‍ (ഒക്ടോബര്‍ 29, കൊച്ചി)
കണ്ണൂര്‍-കാലിക്കറ്റ് (ഒക്ടോബര്‍ 31, കോഴിക്കോട്)
മലപ്പുറം-(തിരുവനന്തപുരം നവംബര്‍ 1, മലപ്പുറം)
സെമിഫൈനല്‍
സെമി1 നവംബര്‍ 5, കോഴിക്കോട്
സെമി2 നവംബര്‍ 6, മലപ്പുറം
ഫൈനല്‍
നവംബര്‍ 10, കൊച്ചി