കച്ചവടക്കാരൻ കാലുകൊണ്ട് മോമോസ് മാവ് കുഴയ്ക്കുന്ന ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംഭവം ജബൽപൂരിലാണ്.
22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു യുവാവ് തന്റെ കാലുകൾ ഉപയോഗിച്ച് മോമോസിനുള്ള മാവ് തയ്യാറാക്കുന്നത് കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയതോടെ ജബൽപൂർ നിവാസികൾ പോലീസിൽ പരാതി നൽകുകയും ചെയ്തു.
ജബൽപൂരിലെ ബർഗി പോലീസ് സ്റ്റേഷന് സമീപമാണ് ഭക്ഷണശാല സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിൽ നിന്നുള്ള കച്ചവടക്കാരാണ് ഇവിടെ കച്ചവടം നടത്തുന്നതും.
സംഭവത്തിൽ രാജ്കുമാർ ഗോസ്വാമി, സച്ചിൻ ഗോസ്വാമി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജസ്ഥാനിലെ ജോധ്പൂർ സ്വദേശികളാണ് ഇരുവരും.
അതേസമയം, വൈറൽ വീഡിയോ ഉപഭോക്താക്കൾക്ക് ലഭ്യമായ തെരുവ് ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയാണ്.
#WATCH | Vendor Spotted Kneading Momo Dough With His Feet In Jabalpur, Angry Residents File Complaint With Police#MPNews #MadhyaPradesh pic.twitter.com/QbSigCBXxU
— Free Press Madhya Pradesh (@FreePressMP) September 6, 2024