സോഷ്യൽ മീഡിയ ഉപയോക്താക്കൾ കാത്തിരുന്ന കല്യാണമായിരുന്നു ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടേത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം തിരുവനന്തപുരത്ത് വച്ചായിരുന്നു നടന്നത്.
ഇപ്പോഴിതാ വിവാഹത്തിന് ദിയ ധരിച്ച സാരിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വളരെ വ്യത്യസ്തമായ ബ്രൈഡൽ ലുക്കാണ് ദിയ തിരഞ്ഞെടുത്തത്. ഉത്തരേന്ത്യനും ദക്ഷിണേന്ത്യനും ചേർന്ന ഒരു ലുക്ക് ആയിരുന്നു കല്യാണ ദിവസത്തിൽ ദിയയുടേത്.
സ്വർണ്ണ നൂലിഴ ചേർത്ത് തയ്യാറാക്കിയ കാഞ്ചീപുരം സാരിയാണ് ദിയ അണിഞ്ഞത്. നാലു ഗ്രാം ഗോൾഡ് സെറി ( പട്ടുനൂൽ ) ഉപയോഗിച്ചാണ് സാരി നെയ്തിട്ടുള്ളത്.
പൂർണ്ണമായും കൈകൊണ്ട് നെയ്തെടുത്ത സാരിക്ക് 2 ലക്ഷത്തോളം വില വരും എന്നാണ് സാരിയുടെ നിർമ്മാതാവ് പറഞ്ഞത്.