ദി ​യൂ​ട്യൂ​ബ​ർ തേ​ക്ക​ടി​യി​ൽ തു​ട​ങ്ങി


കാ​ള​ച്ചേ​കോ​ൻ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം ശ്രീ​ബ​രീ​ശ ബാ​ന​റി​ൽ കെ.​എ​സ്. ഹ​രി​ഹ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ദി ​യൂ​ട്യൂ​ബ​ർ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തേ​ക്ക​ടി​യി​ൽ ആ​രം​ഭി​ച്ചു.

പു​തു​മു​ഖം അ​ഭി​ന​വ് നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ൻ​സ്, ദേ​വ​ൻ, ശി​വ​ജി ഗു​രു​വാ​യൂ​ർ, നാ​രാ​യ​ണ​ൻ കു​ട്ടി, ജോ​സ​ഫ് കോ​ഴി​ക്കോ​ട്, കു​ള​പ്പു​ള്ളി ലീ​ല, ഗീ​താ വി​ജ​യ​ൻ, മി​ന്നു തു​ട​ങ്ങി​യ പ്ര​മു​ഖ​രോ​ടൊ​പ്പം നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്നു. ഒ​രു ഫു​ൾ ടൈം ​ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ചി​ത്ര​മാ​ണ് ദി ​യൂ​ട്യൂ​ബ​ർ.

രാ​ജേ​ഷ് കോ​ട്ട​പ്പ​ടി തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. ആ​ധു​നി​ക ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന മ​ൽ​സ​ര​ത്തി​ലെ ന​ന്മ​തി​ന്മ​ക​ൾ വ​ര​ച്ചു​കാ​ട്ടു​ന്ന ദി ​യൂ​ട്യു​ബ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ടി ​എ​സ് ബാ​ബു നി​ർ​വ​ഹി​ക്കു​ന്നു. ദൈ​നം​ദി​നം മ​നു​ഷ്യ ജീ​വി​ത​ത്തി​ലു​ണ്ടാ​വു​ന്ന ചി​ല സം​ഘ​ർ​ഷ​ങ്ങ​ളും ന​ഷ്ട​പ്പെ​ട​ലു​ക​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ട​യാ​ള​മാ​കു​ന്നു​ണ്ട്.

ന്യൂ​ജെ​ൻ ത്രി​ല്ലാ​യ സ്റ്റ​ണ്ട്-​റെ​യ്സ് രം​ഗ​ങ്ങ​ളും കാ​ണി​ക​ളെ കു​ടു​കു​ടാ ചി​രി​പ്പി​ക്കു​ന്ന കോ​മ​ഡി രം​ഗ​ങ്ങ​ളും ആ​കാം​ഷ​ഭ​രി​ത​ങ്ങ​ളാ​യ നി​ര​വ​ധി മു​ഹൂ​ർ​ത്ത​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ലു​ണ്ടാ​കും.

സം​വി​ധാ​യ​ക​ൻ കെ ​എ​സ് ഹ​രി​ഹ​ര​ൻ പ​റ​ഞ്ഞു. എ​ഡി​റ്റ​ർ-​ഷി​ബു പെ​രു​മ്പാ​വൂ​ർ, മേ​ക്ക​പ്പ്-​ജോ​സ്, ക​ല-​സ​നൂ​പ്. സം​വി​ധാ​യ​ക​ൻ കെ.​എ​സ്. ഹ​രി​ഹ​ര​ൻ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഭ​വ​നേ​ഷ് സം​ഗീ​തം പ​ക​ർ​ന്ന ഗാ​നം ബേ​ബി സാ​ത്വി​ക ആ​ല​പി​ക്കു​ന്നു. തേ​ക്ക​ടി, ഭൂ​ത​ത്താ​ൻ​കെ​ട്ട്, അ​യ്യ​പ്പ​ൻ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന ദി ​യൂ​ട്യു​ബ​ർ ന​വം​മ്പ​റി​ൽ റി​ലീ​സ് ചെ​യ്യും. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

 

Related posts

Leave a Comment