കോട്ടയം: ഓണത്തിന് മധുരം പകരാന്‍ പായസം വേണം. അത് അരിപ്പായസം തന്നെ വേണമെന്ന് പലര്‍ക്കും താത്പര്യം. അരിപ്പായസം തൂശനിലയില്‍ ഒഴിച്ചുകഴിക്കുന്നതിന് രസമൊന്നുവേറെ. ഒരു പഴവും കൊറിക്കാന്‍ അല്പം ശര്ക്കരവരട്ടിയുമുണ്ടെങ്കില് എത്ര രസം.
ഓണം അടുത്തതോടെ ശര്‍ക്കര വില്‍പ്പന പൊടിപൊടിക്കുകയാണ്. ശര്‍ക്കരവരട്ടി, ഇലയട, പായസം എന്നിവയ്ക്കെല്ലാം ശര്‍ക്കര വേണം. മറയൂരിന്റെ മധുരവും തനിമയുള്ള ശര്‍ക്കര വിപണിയലുണ്ട്.
പന്തളം, പാലക്കാട് എന്നിവടങ്ങളില്‍നിന്നു ശര്‍ക്കര ധാരാളം വരുന്നുണ്ട്. മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ തമിഴ്നാട്ടില്‍നിന്നു വ്യാജനും വേണ്ടുവോളമുണ്ട്. 80 രൂപ നിരക്കിലാണ് ശര്‍ക്കര വില്‍പ്പന. തേനിയിൽനിന്നുമെത്തുന്നതിന് വില 60 രൂപയാണ്.
ചെറുവാണ്ടൂരിലെ നാടന്‍ ശര്‍ക്കര നിര്മാണകേന്ദ്രത്തില്നിന്നുള്ള കാഴ്ച. -ജോണ്‍ മാത്യു