ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് നി​റ​വി​ൽ ‘ചെ​ക്ക​ൻ’

അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന വ​യ​നാ​ട​ൻ ആ​ദി​വാ​സി ക​ലാ​കാ​ര​ന്‍റെ ക​ഥ പ​റ​ഞ്ഞ ചി​ത്രം ‘ചെ​ക്ക​ൻ’ മി​ക​ച്ച സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. ഷാ​ഫി എ​പ്പി​ക്കാ​ട് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചെ​ക്ക​ൻ, വ​ൺ ടു ​വ​ൺ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ ഖ​ത്ത​ർ പ്ര​വാ​സി​യാ​യ മ​ൺ​സൂ​ർ അ​ലി​യാ​ണ് നി​ർ​മി​ച്ച​ത്.

ബ​ജ​റ്റ​ഡ് ചി​ത്ര​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന ഇ​ത്ത​രം വ​ലി​യ അം​ഗീ​കാ​ര​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന പു​തി​യ ക​ലാ​കാ​ര​ന്മാ​ർ​ക്ക് വ​ലി​യ ഊ​ർ​ജമാ​ണ് പ​ക​രു​ന്ന​തെ​ന്ന് അ​വാ​ർ​ഡ് നേ​ടി​യ​തി​നു ശേ​ഷ​മു​ള്ള പ്ര​തി​ക​ര​ണ​ത്തി​ൽ ഷാ​ഫി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മി​ക​ച്ച ഗാ​യ​ക​നു​ള്ള പ്രേം​ന​സീ​ർ അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ചി​ത്രം ഇ​തി​നോ​ട​കം ല​ഭി​ച്ചു.

കാ​ർ​ത്തി​ക് വി​ഷ്ണു നാ​യ​ക​നാ​യ ചെ​ക്ക​നി​ലെ എ​ല്ലാ ഗാ​ന​ങ്ങ​ളും ഏ​റെ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു. സി​ബു സു​കു​മാ​ര​ൻ ചി​ട്ട​പ്പെ​ടു​ത്തി​യ ഗാ​ന​ങ്ങ​ൾ ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് ന​ഞ്ചി​യ​മ്മ​യും നാ​ട​ൻ പാ​ട്ട് ഗാ​യ​ക​ൻ മ​ണി​ക​ണ്ഠ​ൻ പെ​രു​മ്പ​ട​പ്പും ചേ​ർ​ന്നാ​ണ് പാ​ടി​യി​രി​ക്കു​ന്ന​ത്.

ബി​ബി​ൻ ജോ​ർ​ജ്, മ​റീ​ന മൈ​ക്കി​ൾ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷാ​ഫി ര​ച​ന​യും ഒ​പ്പം ഷാ​നു കാ​ക്കൂ​രി​നൊ​പ്പം സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന കൂ​ട​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​രു​ക്ക​ത്തി​ലാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഷാ​ഫി ഇ​പ്പോ​ൾ. അ​ജ​യ് തു​ണ്ട​ത്തി​ലാ​യി​രു​ന്നു ചെ​ക്ക​ന്‍റെ പി​ആ​ർ​ഒ.

Related posts

Leave a Comment