ഒ​ന്നു​മൊ​ന്നു​മ​റി​യാ​തെ പൊ​ട്ട​നാ​യി​രു​ന്നു ഞാ​ൻ… ഓ​ർ​ഡ​ർ ചെ​യ്ത​ത് പു​രു​ഷ​ന്മാ​രു​ടെ അ​ടി​വ​സ്ത്രം; കി​ട്ടി​യ​താ​ക​ട്ടെ സ്ത്രീ​ക​ളു​ടേ​ത്..! സെ​ൽ​ഫി പ​ങ്കു​വ​ച്ച് യു​വാ​വ്

ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​ൽ ഉ​പ​ഭോ​ക്താ​വ് ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ സാ​ധാ​ര​ണ​മാ​ണ്. ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​ന​ങ്ങ​ളാ​വി​ല്ല പ​ല​പ്പോ​ഴും ല​ഭി​ക്കു​ന്ന​ത്. പ​രാ​തി​പ്പെ​ട്ടാ​ൽ പ​രി​ഹ​രി​ക്കാ​ൻ ആ​ഴ്ച​ക​ളെ​ടു​ക്കും. ചി​ല​പ്പോ​ൾ ഉ​പ​ഭോ​ക്താ​വി​ന്‍റെ പ​ണം ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. സ​മാ​ന​സം​ഭ​വ​ത്തി​ൽ ത​നി​ക്കു നേ​രി​ട്ട ദു​ര​നു​ഭ​വം പ്രി​യാ​ൻ​ഷ് എ​ന്ന യു​വാ​വ് തു​റ​ന്നു​പ​റ​ഞ്ഞ​തു സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തു. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലാ​ണു സം​ഭ​വം.

പു​രു​ഷ​ന്മാ​രു​ടെ അ​ടി​വ​സ്ത്ര​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്ത യു​വാ​വി​നു ല​ഭി​ച്ച​ത് സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്ര​മാ​യി​രു​ന്നു. ത​നി​ക്കു ല​ഭി​ച്ച​തു തെ​റ്റാ​യ സാ​ധ​ന​ങ്ങ​ളാ​ണെ​ന്നു യു​വാ​വ് പ​രാ​തി​പ്പെ​ട്ടി​ട്ടും ഓ​ൺ​ലൈ​ൻ ക​ന്പ​നി പ​ണം തി​രി​കെ കൊ​ടു​ക്കാ​നോ, അ​ടി​വ​സ്ത്രം മാ​റ്റി​ന​ൽ​കാ​നോ ത​യാ​റാ​യി​ല്ല.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്രം ധ​രി​ച്ച സെ​ൽ​ഫി​യെ​ടു​ത്ത് എ​ക്സി​ൽ പ​ങ്കു​വ​ച്ചു. ത​നി​ക്കു നേ​രി​ട്ട ദു​ര​നു​ഭ​വം ഇ​തി​നൊ​പ്പം വി​ശ​ദ​മാ​യി കു​റി​ക്കു​ക​യും ചെ​യ്തു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യ യു​വാ​വി​ന്‍റെ പോ​സ്റ്റി​ന് വ​ൻ പ്ര​തി​ക​ര​ണ​മാ​ണു ല​ഭി​ച്ച​ത്. ക​ന്പ​നി​ക്കെ​തി​രേ വ​ന്പ​ൻ ട്രോ​ളു​ക​ളും ഉ​ണ്ടാ​യി.

Related posts

Leave a Comment