ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളെ വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചു; മ​ധ്യ​വ​യ​സ്ക​ന് ദാ​രു​ണാ​ന്ത്യം; ന​ടു​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

വെ​ള്ള​റ​ട: വെ​ള്ള​റ​ട ചൂ​ണ്ടി​ക്ക​ലി​ല്‍ ദി​വ​സ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വ​ഴി​ത്തി​രി​വാ​കു​ന്നു. സു​രേ​ഷ് കു​മാ​ര്‍ (53)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടു​കാ​ര്‍ അറിയിച്ചതനുസരിച്ച് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

രാ​ത്രി​യി​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദി​ന്‍റെ​യും സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റ​സ​ല്‍ രാ​ജി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​ദേ​ശ​ത്തെ സി​സി​ടി​വി മു​ഴു​വ​നും പ​രി​ശോ​ധി​ച്ചു.

ക​ഴി​ഞ്ഞ‍ ഏ​ഴി​ന് രാ​ത്രി ബൈ​ക്കി​ല്‍ എ​ത്തി​യ ര​ണ്ടം​ഗ​സം​ഘം സു​രേ​ഷ് കു​മാ​റി​നെ ഇ​ടി​ച്ച് വീ​ഴ്ത്തി​യശേ​ഷം പ​രി​ക്കേ​റ്റ സു​രേ​ഷ് കു​മാ​റി​നെ വീ​ടി​നു​ള്ളി​ല്‍ ഉ​പേ​ക്ഷി​ച്ച് സ്ഥ​ലം വി​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്.

ബൈ​ക്കി​ന്‍റെ ന​മ്പ​ര്‍ വ്യ​ക്ത​മ​ല്ല. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കൂ​ടെ പ​രി​ശോ​ധി​ച്ച് ബൈ​ക്കി​ലെ​ത്തി​യ സം​ഘ​ത്തെ പി​ടി​കൂ​ടാനുള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ് .

വി​ശ​ദ​മാ​യ ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റും. പോ​സ്റ്റ്മാ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കി​ട്ടി​യാ​ല്‍​മാ​ത്ര​മേ പോ​ലീ​സി​ന് വ്യ​ക്ത​ത​വ​രു​ത്താ​ന്‍ ക​ഴി​യു​ക​യു​ള്ളൂ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment