ആദ്യം തന്നെ പറയട്ടെ… ഞാൻ അമ്മയിലെ പുതിയ മെമ്പറാണ്. അമ്മയിലെ ഒരു ബേബിയാണ് ഞാനെന്ന് വേണമെങ്കിൽ പറയാം. ലാൽ സാറോ അല്ലെങ്കിൽ അതിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയോ ചെയ്ത ഒരു പ്രവൃത്തിയെ വിലയിരുത്താൻ ഞാൻ ആയിട്ടില്ല.
അവർ ഹെഡ് ചെയ്യുന്ന സ്ഥാപനത്തിലെ ആൾക്കാർക്ക് ഇങ്ങനൊരു മോശം അനുഭവം വന്നുവെന്ന് അവർ സ്വയമെ അറിഞ്ഞപ്പോൾ അവർ ആ പൊസിഷനിൽ ഇരിക്കാൻ യോഗ്യരല്ലെന്ന് അവരുതന്നെ തീരുമാനിച്ചിട്ട് അവർ ഒഴിഞ്ഞതാണ്. ഒരു നല്ല രീതിയിൽ വേണമെങ്കിൽ അതിനെ കാണാം.
ലീഡർ എന്ന രീതിയിൽ ലാൽ സാർ നിന്നിരുന്നുവെങ്കിൽ നല്ലതായിരുന്നുവെന്ന് എനിക്ക് തോന്നി. ഞാൻ അല്ല അത് തീരുമാനിക്കേണ്ടത്. എന്റെ ചിന്തയിൽ വരുന്നതല്ല അവർ ചെയ്യേണ്ടതും.
-ഗോകുൽ സുരേഷ്