ബ്രഷിംഗിനൊപ്പം ഫ്ലോസിംഗും മറക്കരുത്

പ​ല്ല് ക്ലീ​ൻ ചെ​യ്യ​ണം എ​ന്ന് ചി​ന്തി​ക്കു​മ്പോ​ൾ ആ​ദ്യം മ​ന​സി​ൽ തെ​ളി​യു​ന്ന​ത് ഒ​രു ദ​ന്ത ചി​കി​ത്സ​ക​നെയാ​ണ്. എ​ന്നാ​ൽ, പ​ല്ല് ക്ലീ​നിം​ഗിന്‍റെ അ​വ​സാ​ന​ഭാ​ഗം മാ​ത്ര​മാ​യി​രി​ക്ക​ണം ദ​ന്ത​ാശു​പ​ത്രി​യി​ൽ ചെ​യ്യേ​ണ്ട​ത്. ആ​ദ്യ​ഭാ​ഗം ശു​ചീ​ക​ര​ണം സ്വ​ന്ത​മാ​യി ദി​ന​വും ചെ​യ്യേ​ണ്ട​താ​ണ്.

1. ഹോം ​ദ​ന്ത​ൽ ക്ലീനി​ംഗ്
2. പ്രൊ​ഫ​ഷ​ണ​ൽ ദ​ന്ത​ൽ ക്ലീനിംഗ്

ഹോം ​ദ​ന്ത​ൽ ക്ലീ​നിംഗ്
ഇ​ത് ദി​വ​സ​വും നാം ​ചെ​യ്യു​ന്ന ബ്ര​ഷി​ംഗി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്കേ​ണ്ട​ത​ല്ല. വി​വി​ധ​ത​ര​ത്തി​ലു​ള്ള ബ്ര​ഷു​ക​ൾ ഇ​ന്ന് ന​മു​ക്ക് ല​ഭ്യ​മാ​ണ്. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്നുല​ഭി​ക്കു​ന്ന ബ്ര​ഷു​ക​ൾ മാ​ത്ര​മ​ല്ല ദ​ന്ത ചി​കി​ത്സ​ക​ൻ നി​ർ​ദേശി​ക്കു​ന്ന ബ്ര​ഷു​ക​ൾ(ഉ​ദാ: ഇ​ന്‍റർ ഡെ​ന്‍റർ ബ്ര​ഷ്, ഇ​ന്‍റ​ർ പ്രോ​ക്സി​മ​ൽ ബ്ര​ഷ്, ഫ്ലോ​സ്…ഇ​ത്ത​ര​ത്തി​ലു​ള്ള ശു​ചീ​ക​ര​ണ ഉ​പാ​ധി​ക​ൾ) ദ​ന്ത ചി​കി​ത്സ​ക​ർ നി​ർ​ദേശി​ക്കു​ന്നുവെ​ങ്കി​ൽ ആ​വ​ശ്യാ​നു​സ​ര​ണം വാ​ങ്ങി ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.

ആ​ദ്യ​മാ​യി ഒരു സ്വ​യം അ​വ​ലോ​ക​നംആ​വ​ശ്യ​മാ​ണ്. ന​മ്മ​ൾ ശ​രി​യാ​യ രീ​തി​യി​ലാ​ണോ ടൂ​ത്ത് ബ്ര​ഷ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന​താ​ണ് അ​വ​ലോ​ക​നം ചെ​യ്യേ​ണ്ട​ത്. ഒ​രു ഡോ​ക്ട​റു​ടെ സ​ഹാ​യം ആ​വ​ശ്യ​മെ​ങ്കി​ൽ തേ​ടാം.

1. ഏ​തു​ത​ര​ത്തി​ലാ​ണ് പ​ല്ലു തേ​ക്കേ​ണ്ട​ത് എ​ന്ന് മാ​താ​പി​താ​ക്ക​ൾ ന​മ്മെ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ടോ?
2. പ​ഠി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​രീ​തി​ക​ൾ ശ​രി​യാ​ണോ എ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം.

ഡെ​ന്‍റൽ ഫ്ലോ​സ്
പ​ല്ലു തേ​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട കാ​ര്യ​മാ​ണ് ഫ്ലോസിംഗ്. ഫ്ലോ​സ് ഒ​രു നൂ​ലാ​ണ്. ഇ​ത് പ​ല്ലു​ക​ൾ​ക്കി​ട​യി​ലുള്ള സ്ഥ​ല​ത്ത് ക​ട​ത്തി ക്ലീ​ൻ ചെ​യ്യേ​ണ്ട​താ​ണ്. പ​ല​ത​ര​ത്തി​ലു​ള്ള ഫ്ലോ​സു​ക​ൾ പ​ല രീ​തി​യി​​ൽല​ഭ്യ​മാ​ണ്. ഇ​ത് ഡെ​ന്‍റ​ൽ പ്ലാക്കി​നെ​യും ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളെ​യും പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യു​ന്നു. പ്ര​ത്യേ​കി​ച്ച് നാ​രു​ക​ൾ, മാം​സ അ​വ​ശി​ഷ്ട​ങ്ങ​ൾ…

ഇ​വ എ​ടു​ത്തു മാ​റ്റാ​ൻ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​മാ​ണ് ഫ്ലോ​സിം​ഗ്. പ​ല്ലു​ക​ളു​ടെ 30% ത്തോ​ളം ഭാ​ഗം അ​ടു​ത്ത പ​ല്ലു​ക​ളോ​ടു ചേ​ർ​ന്നാ​ണ് ഇ​രി​ക്കു​ന്ന​ത്. ഈ ​ഭാ​ഗത്തുബ്ര​ഷു​ക​ൾ എ​ത്തു​ന്നി​ല്ല, ഫ്ലോ​സിം​ഗും ബ്ര​ഷി​ംഗും കൂ​ടെ ചേ​രു​മ്പോ​ൾ​ സ​മ്പൂ​ർ​ണഹോം ​ക്ലീ​നിംഗ് ആ​കു​ന്നു.

ഫ്ലോ​സ് പി​ക്
ഡെ​ന്‍റൽ ഫ്ലോ​സി​നോ​ടൊ​പ്പം ടൂ​ത്ത്പി​ക്ക് ഉ​ള്ള ഡി​സ്പോ​സി​ബി​ൾ ഫ്ലോ​സു​ക​ൾ ല​ഭ്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള ഫ്ലോ​സു​ക​ൾ ഒ​രു പ്രാ​വ​ശ്യം ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം ക​ള​യേ​ണ്ട​താ​ണ്. പ​ല്ലി​ന്‍റെ ഇ​ട കു​ത്തു​ന്ന രീ​തി ശ​രി​യ​ല്ല എ​ങ്കി​ൽ പ​ല്ലു​ക​ൾ​ക്കി​ട​യി​ലെ എ​ല്ല് ന​ഷ്ട​പ്പെ​ടു​ത്താ​നും അ​വി​ടെ സ്ഥി​ര​മാ​യി സ്പെ​യ്സ് ഉ​ണ്ടാ​കാ​നും കാ​ര​ണ​മാ​കും.

(തുടരും)
വി​വ​ര​ങ്ങ​ൾ – ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ
സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903

Related posts

Leave a Comment