എ​ഡി​ജി​പി​ക്കെ​തി​രേ വി​ജി​ല​ൻ​സ്  അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ർ​ശ; “സാ​ന്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ൾ പ്ര​ത്യേ​കം അ​ന്വേ​ഷി​ക്ക​ണം’

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ. പി.​വി. അ​ൻ​വ​ർ ഉ​ന്ന​യി​ച്ച അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം അ​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് ഡി​ജി​പി ഷേഖ് ദ​ർ​വേ​ഷ് സാ​ഹി​ബിന്‍റെ ന​ട​പ​ടി.

ബ​ന്ധു​ക്ക​ളു​ടെ പേ​രി​ൽ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം, ക​വ​ടി​യാ​റി​ലെ ആ​ഡം​ബ​ര വീ​ട് നി​ർ​മാ​ണം തു​ട​ങ്ങി പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ അ​ജി​ത്കു​മാ​റി​നെ​തി​രേ മൊ​ഴി ന​ൽ​കി​യ അ​ഞ്ച് കാ​ര്യ​ങ്ങ​ളി​ലാ​ണ് ഡി​ജി​പി അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ പി.​വി.​ അ​ൻ​വ​റി​ന്‍റെ പ​രാ​തി​യി​ൽ എ​ഡി​ജി​പി എം.​ആ​ർ. ​അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ഡി​ജി​പി ത​ല അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. അ​തിനു പുറമെ സാ​ന്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ൾ പ്ര​ത്യേ​കം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശിപാ​ർ​ശ ന​ൽ​കി​യ​ത്.

ഡി​ജി​പി ന​ൽ​കി​യ ശിപാ​ർ​ശ വി​ജി​ല​ൻ​സി​ന് കൈ​മാ​റും. വി​ജി​ല​ൻ​സ് മേ​ധാ​വി യോ​ഗേ​ഷ് ഗു​പ്ത നേ​രി​ട്ട് കേ​സ് അ​ന്വേ​ഷി​ക്കാ​നാ​ണ് സാ​ധ്യ​ത. എ​ഡി​ജി​പി അ​ജി​ത് കു​മാ​റും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment