ഭയം വേണ്ടാ, ജാഗ്രത മതി… ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്പ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് സൈ​ബ​ര്‍ ത​ട്ടി​പ്പ് വ്യാ​പ​കം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്പ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് സൈ​ബ​ര്‍ ത​ട്ടി​പ്പ് വ്യാ​പ​കം. ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ളു​ടെ പി​ന്‍​വ​ശ​ത്തു​ള്ള ടോ​ള്‍ ഫ്രീ ​ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്പ​റു​ക​ള്‍ സ്പൂ​ഫ് ചെ​യ്ത് ക​സ്റ്റ​മ​ര്‍ കെ​യ​റി​ല്‍നി​ന്ന് എ​ന്ന വ്യാ​ജേ​ന വി​ളി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്.

ഉ​പ​ഭോ​ക്താ​വി​ന് ഫോ​ണ്‍ കോ​ള്‍ വ​രു​ന്ന​ത് ക്രെ​ഡി​റ്റ് കാ​ര്‍​ഡി​ന്‍റെ പി​ന്‍​വ​ശ​ത്തു ന​ല്‍​കി​യി​ട്ടു​ള്ള ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്പ​റി​ല്‍നി​ന്നു ത​ന്നെ​യാ​യി​രി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ര്‍​ക്കും സം​ശ​യം തോ​ന്നി​ല്ല. ത​ട്ടി​പ്പു സം​ഘം ആ​വ​ശ്യ​പ്പെ​ടു​ന്ന​തു പ്ര​കാ​രം കാ​ര്‍​ഡ് വി​വ​ര​ങ്ങ​ളും ഒ​ടി​പി​യും ന​ല്‍​കി​യാ​ല്‍ പ​ണം ന​ഷ്ട​മാ​കും. ഇ​ത്ത​ര​ത്തി​ല്‍ പ​ണം ന​ഷ്ട​മാ​യ​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ പോ​ലീ​സ് ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.

സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മു​ള്ള​വ​ര്‍ മു​ത​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍ വ​രെ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍​ക്ക് ഇ​ര​യാ​കു​ന്നു​വെ​ന്ന​താ​ണ് ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളോ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളോ ബാ​ങ്കു​ക​ളോ ഒ​രി​ക്ക​ലും ഒ​ടി​പി ന​ല്‍​കാ​നോ വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നോ ഉ​പ​ഭോ​ക്താ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ടി​ല്ല. ഫോ​ണ്‍ മു​ഖാ​ന്തി​രം അ​പ​രി​ചി​ത​രു​മാ​യി ഒ​ടി​പി ഷെ​യ​ര്‍ ചെ​യ്തു​ള്ള ഇ​ത്ത​രം ഇ​ട​പാ​ടു​ക​ള്‍ ഒ​ഴി​വാ​ക്കി ബാ​ങ്കു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണ​മെ​ന്നാ​ണ് പോ​ലീ​സ് നി​ര്‍​ദേ​ശ​ത്തി​ലു​ള്ള​ത്.

1930ല്‍ ​പ​രാ​തി​പ്പെ​ടാം
ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ ത​ന്നെ 1930 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ടോ https://cyber crime.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേ​ന​യോ പ​രാ​തി​ക​ള്‍ ന​ല്‍​കാം.

Related posts

Leave a Comment