മലപ്പുറം: രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിനെതിരേ അസഭ്യവർഷവും ഭീഷണിയുമായി പി. വി. അൻവർ എംഎൽഎ. ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നുമാണ് ഭീഷണി.
നാട് കുട്ടിച്ചോറാക്കാനും വർഗീയത വിളന്പാനുമാണ് ജയശങ്കർ വക്കീൽ പണി ഉപേക്ഷിച്ചതെന്ന് അൻവർ ആരോപിച്ചു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് എംഎൽഎയുടെ അസഭ്യവർഷവും ഭീഷണിയും.
സമൂഹ മാധ്യമത്തിലൂടെ വർഗീയ വാദിയെന്ന് പരാമർശിച്ചു എന്നു പറഞ്ഞാണ് ജയശങ്കറിനെതിരേ ഭീഷണിയുമായി പി. വി. അൻവർ എത്തിയത്.