തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരേ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം നൽകണമെന്നും കാണിച്ചു ഭരണകക്ഷി എംഎൽഎ. പി.വി. അൻവർ സംസ്ഥാന പോലീസ് മേധാവിക്ക് കത്തു നൽകി.
തന്നെയും കുടുംബത്തെയും വധിക്കാൻ സാധ്യതയുണ്ടെന്നു സംശയിക്കുന്നുവെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അൻവറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി. എം.ആർ. അജിത്ത് കുമാറിൽ നിന്നും ഡിജിപി. ഷേഖ് ദർബേഷ് സാഹിബ് ഇന്നലെ മൊഴിയെടുത്തിരുന്നു.