ചരിത്ര വിജയം സമ്മാനിച്ച പാ​രാ​ലി​മ്പി​ക്‌​സ് താ​ര​ങ്ങ​ൾ​ക്ക് ഐ​ഒ​സി​യു​ടെ ആ​ദ​രം


കൊ​ച്ചി: പാ​രീ​സി​ല്‍ സ​മാ​പി​ച്ച പാ​രാ​ലി​മ്പി​ക്‌​സ് ഗെ​യിം​സി​ല്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഇ​ന്ത്യ​ന്‍ കാ​യി​ക​താ​ര​ങ്ങ​ളെ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ൻ (ഐ​ഒ​സി) ആ​ദ​രി​ച്ചു.

കേ​ന്ദ്ര യു​വ​ജ​ന​കാ​ര്യ-​കാ​യി​ക സ​ഹ​മ​ന്ത്രി ര​ക്ഷ നി​ഖി​ല്‍ ഖ​ഡ്‌​സെ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഐ​ഒ​സി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ താ​ര​ങ്ങ​ള്‍​ക്കു ന​ല്‍​കി​വ​രു​ന്ന പി​ന്തു​ണ​യെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. എം​ഒ​പി​എ​ന്‍​ജി സെ​ക്ര​ട്ട​റി പ​ങ്ക​ജ് ജെ​യി​ന്‍, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ ചെ​യ​ര്‍​മാ​നും ഡ​യ​റ​ക്ട​റു​മാ​യ വി.​സ​തീ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പാ​രാ​ലി​മ്പി​ക് ക​മ്മി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​മാ​യി (പി​സി​ഐ) ചേ​ര്‍​ന്ന് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ 2023 ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ പാ​രാ അ​ത്‌​ല​റ്റു​ക​ള്‍​ക്ക് മി​ക​ച്ച പി​ന്തു​ണ ന​ല്‍​കി​വ​രു​ന്നു​ണ്ട്. പാ​രാ അ​ത്‌​ല​റ്റു​ക​ള്‍​ക്കാ​യി പ്ര​തി​മാ​സ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍, മെ​ഡി​ക്ക​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ്, സ്‌​പോ​ര്‍​ട്‌​സ് കി​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ ഏ​ര്‍​പ്പെ​ടു​ത്തു​ക വ​ഴി ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ അ​തി​ന്‍റെ പി​ന്തു​ണ തു​ട​രു​മെ​ന്ന് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി പ​ങ്ക​ജ് ജെ​യി​ന്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment