ലോൺ എടുത്ത തുക അടയ്ക്കാത്തതിനെ തുടർന്ന് ട്രാക്ടർ പിടിച്ചെടുക്കാനെത്തിയ അധികൃതർക്ക് മുന്നിൽ ദേവി തന്റെ മേൽ പ്രവേശിച്ചതായി അഭിനയിച്ച് യുവതി. രാജസ്ഥാനിലെ ബൻസ്വാരയിലാണ് സംഭവം.
ashokdamodar864 എന്ന ഉപയോക്താവാണ് സോഷ്യൽ മീഡിയയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. യുവതി വീഡിയോയിൽ നാടകീയമായാണ് പെരുമാറുന്നത്.
ലോൺ ഏജന്റുമാരോട് അവർ കയർത്ത് സംസാരിക്കുന്നുമുണ്ട്. എടുത്ത ലോൺ തിരികെ അടയ്ക്കാത്തതിനെ തുടർന്ന് ലോൺ എടുത്ത് വാങ്ങിയ ട്രാക്ടർ കൊണ്ടുപോകാനാണ് ഏജന്റുമാർ യുവതിയുടെ അടുത്ത് വന്നത്.
ഏജന്റുമാർ വന്നതിന് പിന്നാലെ യുവതി തന്റെ കൈകൾ ഉയർത്തി അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ട്രാക്ടർ കൊണ്ടുപോയാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും എന്നാണ് യുവതി ലോൺ ഏജന്റുമാരോട് പറയുന്നത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. എന്തൊക്കെയാണ് സംഭവിക്കുന്നത്, ലോൺ എടുത്ത് ട്രാക്ടർ വാങ്ങിയിട്ട് തിരികെ അടക്കാതെ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്നും വീഡിയോയുടെ കാപ്ഷനില്‍ ചോദിക്കുന്നുണ്ട്.