സി​നി​മ മേ​ഖ​ല​യി​ലെ പു​തി​യ സം​ഘ​ട​ന: ന​ല്ല​തെ​ങ്കി​ല്‍ ഭാ​ഗ​മാ​കു​മെ​ന്ന് ടൊ​വി​നോ

കൊ​ച്ചി: സി​നി​മ മേ​ഖ​ല​യി​ല്‍ പു​തി​യ​താ​യി വ​രു​ന്ന സം​ഘ​ട​ന മി​ക​ച്ച​താ​ണെ​ങ്കി​ല്‍ അ​തി​ന്റെ ഭാ​ഗ​മാ​കു​മെ​ന്ന് ന​ട​ന്‍ ടൊ​വി​നോ തോ​മ​സ്. അ​തേ​സ​മ​യം നി​ല​വി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന ച​ര്‍​ച്ച​ക​ളു​ടെ ഭാ​ഗ​മ​ല്ല. നി​ല​വി​ല്‍ താ​ന്‍ അ​മ്മ സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​ണ്. പു​രോ​ഗ​മ​ന​പ​ര​മാ​യി എ​ന്ത് കാ​ര്യം ന​ട​ന്നാ​ലും ന​ല്ല​താ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്നും ടൊ​വി​നോ പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മ​യി​ല്‍ നി​ല​വി​ലു​ള്ള സം​ഘ​ട​ന​ക​ള്‍​ക്ക് ബ​ദ​ലാ​യി പു​തി​യ സം​ഘ​ട​ന രൂ​പീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി സം​വി​ധാ​യ​ക​രാ​യ അ​ഞ്ജ​ലി മേ​നോ​ന്‍, ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി, ആ​ഷി​ഖ് അ​ബു, രാ​ജീ​വ് ര​വി, ന​ടി റി​മ ക​ല്ലി​ങ്ക​ല്‍, ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​ന്‍ ബി​നീ​ഷ് ച​ന്ദ്ര എ​ന്നി​വ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഇ​തു​ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ര്‍ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യും ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി​യാ​ണ് പു​തി​യ സം​ഘ​ട​ന രൂ​പീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​വ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

അ​തി​നി​ടെ ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ എ​ആ​ര്‍​എ​മ്മി​ന്‍റെ വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​ക്കു​ന്ന സം​ഭ​വ​ത്തി​ല്‍ ടൊ​വി​നോ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. സി​നി​മ വ്യ​വ​സാ​യ​ത്തെ ആ​കെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​ത്. ഇ​തി​നു​പി​ന്നി​ല്‍ ഒ​രു സം​ഘം ത​ന്നെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ടൊ​വി​നോ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

Related posts

Leave a Comment