എ​ആ​ര്‍​എം വ്യാ​ജ​പ​തി​പ്പ് ടെ​ലി​ഗ്രാ​മി​ല്‍: സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കും

കൊ​ച്ചി: ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ജി​തി​ന്‍ ലാ​ല്‍ സം​വി​ധാ​നം ചെ​യ്ത് ഓ​മം റി​ലീ​സാ​യി തീ​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ എ​ആ​ര്‍​എം(​അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം) എ​ന്ന ചി​ത്ര​ത്തിന്‍റെ വ്യാ​ജ​പ​തി​പ്പ് പു​റ​ത്ത്.

ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ ഒ​രാ​ള്‍ ചി​ത്രം മൊ​ബൈ​ലി​ല്‍ കാ​ണു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ച് സം​വി​ധാ​യ​ക​ന്‍ ജി​തി​ന്‍ ത​ന്നെ​യാ​ണ് വ്യാ​ജ​പ​തി​പ്പ് പു​റ​ത്തി​റ​ങ്ങി​യ വി​വ​രം പ​ങ്കു​വെ​ച്ചി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തി​ല്‍ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കും.

ഹൃ​ദ​യ ഭേ​ദ​കം, വേ​റെ ഒ​ന്നും പ​റ​യാ​നി​ല്ല. ടെ​ലി​ഗ്രാം വ​ഴി എ​ആ​ര്‍​എം കാ​ണേ​ണ്ട​വ​ര്‍ കാ​ണ​ട്ടെ അ​ല്ലാ​തെ എ​ന്ത് പ​റ​യാ​നാ എ​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് ജി​തി​ന്‍ ലാ​ല്‍ കു​റി​ച്ചി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ 12ന് ​ആ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. ഇ​തി​നു പി​ന്നാ​ലെ അ​ഞ്ചോ​ളെ ടെ​ലി​ഗ്രാം ഗ്രൂ​പ്പു​ക​ളി​ല്‍ ചി​ത്ര​ത്തി​ന്റെ വ്യാ​ജ​പ​തി​പ്പ് എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. ക​ഴി​യു​ന്ന​വി​ധ​ത്തി​ല്‍ ത​ട​യാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ആ​രോ ക​രു​തി​ക്കൂ​ട്ടി ചെ​യ്ത​താ​ണെ​ന്നാ​ണ് ത​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.

ഇ​തി​നു​പി​ന്നാ​ലെ ഒ​രു സു​ഹൃ​ത്താ​ണ് ജ​ന​ശ​ദാ​ബ്ദി എ​ക്‌​സ്പ്ര​സി​ല്‍ ഇ​രു​ന്ന് ഒ​രാ​ള്‍ മൊ​ബൈ​ലി​ല്‍ ചി​ത്രം കാ​ണു​ന്ന ദൃ​ശ്യം ത​നി​ക്ക് അ​യ​ച്ചുത​ന്ന​ത്. എ​ട്ട് വ​ര്‍​ഷ​ത്തെ പ്ര​യ​ത്‌​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് ചി​ത്രം. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് കൊ​ല​പാ​ത​ക​ത്തി​ന് തു​ല്യ​മാ​ണെ​ന്നും ജി​തി​ന്‍ ലാ​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment