കാബൂൾ: അഫ്ഗാനിസ്ഥാനിൽ പോളിയോ വാക്സിനേഷൻ കാമ്പയിൻ താലിബാൻ നിരോധിച്ചു. പോളിയോ വാക്സിനേഷൻ കാമ്പയിൻ അഫ്ഗാനിസ്ഥാനിൽ ആരംഭിക്കുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചതിന് പിന്നാലെയാണിത്. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ യുഎന്നിന് അയച്ചിട്ടുണ്ട്. എന്നാൽ ഇതിന് പിന്നിലെ കാരണമൊന്നും താലിബാൻ വ്യക്തമാക്കിയിട്ടില്ല.
അയൽരാജ്യമായ പാക്കിസ്ഥാനിൽ പോളിയോ വാക്സിനേഷൻ നടത്തുന്ന ആരോഗ്യ പ്രവർത്തകർക്കുനേരേ ആക്രമണങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്.
അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും മാത്രമാണ് ഇപ്പോഴും പോളിയോയുടെ വ്യാപനം (കുട്ടികളെ തളർത്തുന്ന രോഗം) അവശേഷിക്കുന്നതെന്നു പറയുന്നു. അതേസമയം, കുട്ടികളെ വന്ധ്യംകരിക്കാനുള്ള ഗൂഢാലോചനയാണ് പോളിയോ വാക്സിനേഷൻ യജ്ഞമെന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നു.