ആറന്മുള: ഉത്രട്ടാതി ജലോത്സവം ഇന്ന്. പന്പാനദിയുടെ ഇരുകരകളിലായുള്ള 52 പള്ളിയോടങ്ങളും ഇത്തവണ ജലോത്സവത്തില്‍ പങ്കെടുക്കും.
എ ബാച്ചില്‍ 35 പള്ളിയോടങ്ങളും ബി ബാച്ചില്‍ 17 പള്ളിയോടങ്ങളുമാണുള്ളത്. ഇവയെ ഗ്രൂപ്പുകളായി തിരിച്ചാണ് ജലഘോഷയാത്രയും മത്സര വള്ളംകളിയും ക്രമീകരിച്ചിരിക്കുന്നത്.
ജലമേള ആകര്ഷണീയമാക്കുന്നതിലേക്ക് വിവിധ കലാവിരുന്നുകളും നാവികസേനയുടെ അഭ്യാസ പ്രകടനവും ഉണ്ടാകും.
സത്രക്കടവില്നിന്നു മുകളിലേക്ക് പരപ്പുഴക്കടവ് വരെ ജലഘോഷയാത്രയും പരപ്പുഴക്കടവ് മുതല്‍ സത്രക്കടവ് വരെ മത്സര വള്ളംകളിയും നടത്തും.
മത്സര വള്ളംകളിയില്‍ ഇത്തവണ ഓരോ പള്ളിയോടത്തിന്റെയും ഹീറ്റ്സിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഫൈനലിലേക്ക് തെരഞ്ഞെടുക്കുക. എ ബാച്ച് പള്ളിയോടങ്ങള്‍ക്ക് ലൂസേഴ്സ് ഫൈനലും ഉണ്ടാകും. എ, ബി ബാച്ചുകളിലെ വിജയികൾക്ക് മന്നം ട്രോഫി സമ്മാനിക്കും.