13 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2003ല്‍ പുറത്തിറങ്ങിയ ആല്‍ബം. അന്നത് 100 പേര് പോലും തികച്ചു കണ്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരാഴ്ച്ചകൊണ്ട് യുട്യൂബില്‍ ആല്‍ബം കണ്ടത് ലക്ഷക്കണക്കിന് പേര്! പറഞ്ഞുവരുന്നത് യൂത്ത് ഐക്കണ്‍ നിവിന്‍പോളി അഭിനയലോകത്തേക്കെത്തിയ ആദ്യ ആല്‍ബത്തെക്കുറിച്ചാണ്.
ഓര്‍മ്മകളില്‍ തെളിയുന്നുവോ അനഘ സൗഹാര്‍ദ്ദ നിമിഷങ്ങള്‍…’ എന്നുതുടങ്ങുന്ന മ്യൂസിക് ആല്‍ബം 2003 ലെ കോളെജ് കാലഘട്ടത്തിലേതാണ്. സുഹൃത്തുക്കള്‍ തമ്മിലുള്ള സൗഹൃദമാണ് ഈ ആല്ബലത്തിന്റെ പ്രമേയം. ഇരട്ട നായകരില്‍ ഒരാളായി അഭിനയിച്ചിരിക്കുന്നത് സാക്ഷാല്‍ നിവിന്‍ പോളിയാണ്. അത്രയൊന്നും ക്വാളിറ്റി ഇല്ലാതെ തികച്ചും അമേച്വറായി എടുത്ത ആല്‍ബമാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തം. വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് പ്രേമത്തിലൂടെ സുപരിചിതനായ സംവിധായകന് അല്‍ഫോണ്‍സ് പുത്രനും. അങ്കമാലി ഫിസാറ്റില്‍ പഠിക്കുമ്പോഴാണ് ആല്‍ബം ചിത്രീകരിച്ചത്. കണ്ടുനോക്കൂ ആല്‍ബം…