കോഴിക്കോട്: താമരശേരിയിൽ നഗ്നപൂജ നത്താൻ യുവതിയോട് ആവശ്യപ്പെട്ട രണ്ടുപേർ പിടിയിൽ. അടിവാരം സ്വദേശി പ്രകാശനും യുവതിയുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്.
കുടുംബപ്രശ്നത്തിന് പരിഹാരമായി നഗ്നപൂജ നത്താൻ ആവശ്യപ്പെട്ടെന്നാണ് പരാതി. യുവതിയുടെ കുടുംബത്തെ ഇഷ്ടപ്പെട്ടതെല്ലാം സാധിക്കാൻ പൂജ ചെയ്താൽ മതിയെന്ന പറഞ്ഞ് പ്രകാശൻ സമീപിക്കുമായിരുന്നു. ഇതോടെ കുടുംബപ്രശ്നത്തിന് പരിഹാരമാകുമെന്നും പറഞ്ഞു.
പൂജയ്ക്ക് സമ്മതിക്കാത്തതിനെ തുടർന്ന് യുവതിയെ പലദിവസം പിന്തുടർന്ന് നിർബന്ധിച്ചു എന്നാണ് പരാതി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.