പു​തി​യ സി​നി​മ സം​ഘ​ട​ന; നി​ല​വി​ല്‍ താ​ന്‍ ഭാ​ഗ​മ​ല്ലെ​ന്ന് ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി

കൊ​ച്ചി: മ​ല​യാ​ള സി​നി​മ​യി​ല്‍ പു​തി​യ​താ​യി വ​രു​ന്ന ‘പ്രോ​ഗ്ര​സീ​വ് ഫി​ലിം മേ​ക്കേ​ഴ്‌​സ്’ എ​ന്ന കൂ​ട്ടാ​യ്മ​യി​ല്‍ താ​ന്‍ ഭാ​ഗ​മ​ല്ലെ​ന്ന് സം​വി​ധാ​യ​ക​ന്‍ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി. ക്രി​യാ​ത്മ​ക​മാ​യ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക നി​ര്‍​മാ​താ​ക്ക​ളു​ടെ സ്വ​ത​ന്ത്ര കൂ​ട്ടാ​യ്മ എ​ന്ന ആ​ശ​യ​ത്തോ​ട് താ​ന്‍ യോ​ജി​ക്കു​ന്നു.

എ​ന്നാ​ല്‍ അ​ങ്ങ​നെ​യൊ​രു കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പ​ക്ഷം അ​തൊ​രു ഔ​ദ്യോ​ഗി​ക അ​റി​യി​പ്പാ​യി അ​റി​യി​ക്കു​മെ​ന്നും ലി​ജോ പ​റ​ഞ്ഞു. അ​തു​വ​രെ എ​ന്‍റെ പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന​തൊ​ന്നും എ​ന്‍റെ അ​റി​വോ​ടെ​യ​ല്ലെ​ന്നും ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ല്‍ ലി​ജോ വ്യ​ക്ത​മാ​ക്കി.

മ​ല​യാ​ള സി​നി​മ​യി​ല്‍ ‘പ്രോ​ഗ്ര​സീ​വ് ഫി​ലിം മേ​ക്കേ​ഴ്‌​സ്’ എ​ന്ന പേ​രി​ല്‍ പു​തി​യ സം​ഘ​ട​ന വ​രു​ന്ന​താ​യി വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു. സം​വി​ധാ​യ​ക​രാ​യ ആ​ഷി​ഖ് അ​ബു, രാ​ജീ​വ് ര​വി, അ​ഞ്ജ​ലി മേ​നോ​ന്‍, ന​ടി റീ​മ ക​ല്ലി​ങ്ക​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ സം​ഘ​ട​ന വ​രു​ന്ന​ത്.

പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു പ​റ​ഞ്ഞി​രു​ന്നു. സം​ഘ​ട​ന രൂ​പീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​വ​ര്‍ സി​നി​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ ലി​ജോ ജോ​സി​ന്‍റെ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ലി​ജോ​യു​ടെ പ്ര​തി​ക​ര​ണം.

തൊ​ഴി​ലാ​ളി​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​മാ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​മെ​ന്നും പു​തി​യ സി​നി​മ സം​സ്‌​കാ​രം രൂ​പീ​ക​രി​ക്കും, തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കും തു​ട​ങ്ങി​യ വാ​ഗ്ദാ​ന​ങ്ങ​ളും ക​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment