ചൂ​താ​ട്ട​കേ​ന്ദ്ര​ത്തി​ൽ യൂ​ണി​ഫോ​മി​ട്ടു ചീ​ട്ടു​ക​ളി! ആ​റ് പോ​ലീ​സു​കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

ടി​കം​ഗ​ഡ് (മ​ധ്യ​പ്ര​ദേ​ശ്): മ​ധ്യ​പ്ര​ദേ​ശി​ലെ ടി​കം​ഗ​ഡി​ൽ ചൂ​താ​ട്ട​കേ​ന്ദ്ര​ത്തി​ൽ യൂ​ണി​ഫോ​മി​ലെ​ത്തി പ​ണം വ​ച്ചു ചീ​ട്ടു​ക​ളി​ച്ച ആ​റ് പേ​ലീ​സു​കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ.

12 പോ​ലീ​സു​കാ​ർ ചൂ​താ​ട്ട​കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണു വി​വ​രം. ഇ​തി​ൽ തി​രി​ച്ച​റി​ഞ്ഞ ആ​റു​പേ​രെ അ​ടി​യ​ന്ത​ര​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ഉ​ണ്ടാ​കും.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ചീ​ട്ടു​ക​ളി​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്.

ചീ​ട്ടു​ക​ളി ന​ട​ന്ന സ്ഥ​ല​വും സ​മ​യ​വു​മൊ​ക്കെ ക​ണ്ടെ​ത്താ​ൻ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. പോ​ലീ​സു​കാ​രു​ടെ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ സേ​ന​യു​ടെ സ​ത്പേ​രി​ന് ക​ള​ങ്കം വ​രു​ത്തു​മെ​ന്നു സ്ഥ​ലം എ​സ്പി പ​റ​ഞ്ഞു.

Related posts

Leave a Comment