ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ ആ​ശാ​ന്‍റെ കൈ​ക്രി​യ; തോ​ന്ന്യാ​സം ചോ​ദ്യം കൗ​മാ​ര​ക്കാ​രി​യെ ലൈം​ഗീ​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു; പൂ​രം ഡ്രൈ​വിം​ഗ് സ്കൂ​ളി​ലെ ആ​ശാ​നെ കൈ​കാ​ര്യം ചെ​യ്ത് നാ​ട്ടു​കാ​ർ

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ ആ​ശാ​ന്‍റെ കൈ​ക്രി​യ. എ​ല്ലാം സ​ഹി​ച്ചി​രി​ക്കാ​ൻ അ​വ​ൾ ത​യാ​റാ​യി​ല്ല. പ​രീ​ശി​ല​ക​ന്‍റെ തോ​ന്ന്യാ​സം ചോ​ദ്യം ചെ​യ്തു. കൗ​മാ​ര​ക്കാ​രി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് പ​രി​ശീ​ല​ക​നാ​യ തി​രു​വ​ന​ന്ത​പു​രം മാ​റ​ന​ല്ലൂ​ർ സ്വ​ദേ​ശി സു​രേ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. മാ​റ​നെ​ല്ലൂ​ർ വ​ണ്ട​ന്നൂ​ർ ഭാ​ഗ​ത്ത് വ​ച്ചാ​ണ് ഡ്രൈ​വിം​ഗ് പ​രീ​ശീ​ല​ന​ത്തി​നി​ടെ പെ​ൺ​കു​ട്ടി​യോ​ട് സു​രേ​ഷ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. ഇ​ത് പെ​ൺ​കു​ട്ടി ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു.

പെ​ൺ​കു​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി സു​രേ​ഷി​നെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​റ​നെ​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​യാ​ളെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഊ​രൂ​ട്ട​മ്പ​ലം പൂ​രം ഡ്രൈ​വിം​ഗ് സ്കൂ​ളി​ലെ പ​രി​ശീ​ല​ക​നാ​ണ് അ​റ​സ്റ്റി​ലാ​യ സു​രേ​ഷ്. മാ​റ​ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ നാ​ല് മാ​സം മു​ൻ​പാ​ണ് ഇ​വി​ടെ പ​രി​ശീ​ല​ക​നാ​യി എ​ത്തി​യ​ത്.

Related posts

Leave a Comment