ശ്രീനഗർ: ജമ്മു കാഷ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിച്ചതിനു മൂന്നു മുതിർന്ന നേതാക്കളെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത് ബിജെപി.
സംസ്ഥാന വൈസ് പ്രസിഡന്റ് പവൻ ഖജൂറിയയെയും ബൽവൻ സിംഗിനെയും നരിന്ദർ സിംഗ് ബാവുനെയുമാണ് സസ്പെൻഡ് ചെയ്തത്.
ഖജൂറിയയും ബൽവൻ സിംഗും ഉദ്ദംപുർ ഈസ്റ്റ് മണ്ഡലത്തിലാണ് പാർട്ടി സ്ഥാനാർഥിക്കെതിരേ മത്സരിച്ചത്. ഖജൂറിയ സ്വതന്ത്രനായും ബൽവൻ സിംഗ് നാഷണൽ പാന്തേഴ്സ് പാർട്ടി സ്ഥാനാർഥിയുമായിട്ടാണ് ജനവിധി തേടിയത്. ആർ.എസ്. പതാനിയയാണ് ഉദ്ദംപുർ ഈസ്റ്റിലെ ബിജെപി സ്ഥാനാർഥി.