ത​ക്കാ​ളി കൃ​ഷി ന​ഷ്ട​മാ​യി; ക​ടം വീ​ട്ടാ​ൻ മോ​ഷ്ടി​ച്ച​ത് 57 ലാ​പ്ടോ​പ്പു​ക​ൾ; മു​ൻ ഐ​ടി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തു ത​ക്കാ​ളി കൃ​ഷി ന​ട​ത്തി ന​ഷ്ട​ത്തി​ലാ​യ​തോ​ടെ ക​ടം വീ​ട്ടാ​ൻ ലാ​പ്ടോ​പ്പു​ക​ൾ മോ​ഷ്ടി​ച്ച് വി​റ്റ മു​ൻ ഐ​ടി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. ഹൊ​സൂ​ർ സ്വ​ദേ​ശി മു​രു​കേ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഹൊ​സൂ​രി​ലെ ആ​റേ​ക്ക​ർ സ്ഥ​ല​ത്ത് മു​രു​കേ​ഷ് ത​ക്കാ​ളി കൃ​ഷി ന​ട​ത്തി​യി​രു​ന്നു. വി​ള​നാ​ശ​ത്തെ തു​ട​ർ​ന്ന് വ​ൻ സാ​മ്പ​ത്തി​ക​ന​ഷ്ടം സം​ഭ​വി​ച്ചു. വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ബാ​ങ്ക് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ ജോ​ലി​ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ലെ ലാ​പ്ടോ​പ്പു​ക​ൾ മോ​ഷ്ടി​ക്കാ​ൻ ഇ​യാ​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി​രു​ന്ന ഇ​യാ​ൾ 57 ലാ​പ്ടോ​പ്പു​ക​ളാ​ണ് ഓ​ഫീ​സി​ൽ​നി​ന്നു മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ മോ​ഷ‍​ണം തു​ട​ങ്ങി. ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ മു​രു​കേ​ഷ് ക​മ്പ​നി​യി​ൽ​നി​ന്നു രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തു.

ഈ ​മാ​സ​മാ​ണ് ലാ​പ്ടോ​പ്പു​ക​ൾ ന​ഷ്ട​മാ​യ​തി​നെ​ക്കു​റി​ച്ച് ഓ​ഫീ​സ് അ​ധി​കൃ​ത​ർ മ​ന​സി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന് സി​സി​ടി​വി​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മോ​ഷ്ടാ​വ് മു​ൻ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നു മ​ന​സി​ലാ​യി. ഹൊ​സൂ​രി​ലെ ക​ട​യി​ൽ വി​റ്റ​ത​ട​ക്കം 50 ലാ​പ്ടോ​പ്പു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Related posts

Leave a Comment