നാ​യ്ക്ക​ളു​ടെ നി​ർ​ത്താ​തെ​യു​ള്ള കു​ര; പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ നാ​ട്ടു​കാ​ർ ക​ണ്ട​ത്  കൂ​റ്റ​ൻ മു​ത​ല​യെ; ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ

കാ​ൺ​പു​ർ: നാ​യ്ക്ക​ളു​ടെ നി​ർ​ത്താ​തെ​യു​ള്ള കു​ര കേ​ട്ടാ​ണു ഗ്രാ​മ​ത്തി​ൽ മു​ത​ല ഇ​റ​ങ്ങി​യ വി​വ​രം നാ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്. കൂ​റ്റ​ൻ മു​ത​ല​യെ നാ​ട്ടി​ൽ ക​ണ്ട​തോ​ടെ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി.

എ​ന്നാ​ൽ മു​ത​ല ആ​ക്ര​മ​ണ​ത്തി​നു തു​നി​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​ർ പി​ന്നെ മ​ടി​ച്ചു​നി​ന്നി​ല്ല. അ​വ​ർ സം​ഘ​ടി​ച്ച് മു​ത​ല​യെ പി​ടി​കൂ​ടി ക​യ​ർ​കൊ​ണ്ടു കെ​ട്ടി​വ​രി​ഞ്ഞു ബ​ന്ധ​ന​ത്തി​ലാ​ക്കി.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​രി​ൽ സം​ഭ​ർ​പു​ർ ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. മു​ത​ല ഗ്രാ​മ​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന​തി​ന്‍റെ​യും നാ​ട്ടു​കാ​ർ ചേ​ർ​ന്നു പി​ടി​കൂ​ടു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ എ​ക്സി​ൽ ത​രം​ഗ​മാ​യി മാ​റി.

ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്. സ​മീ​പ​ത്തു​ള്ള ഗം​ഗാ​ന​ദി​യി​ൽ​നി​ന്നാ​ണു മു​ത​ല ഗ്രാ​മ​ത്തി​ലേ​ക്ക് ക​ട​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ മു​ത​ല​യെ പി​ന്നീ​ട് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി കൊ​ണ്ടു​പോ​യി.

Related posts

Leave a Comment