അ​മ്പോ എ​ന്തൊ​രു കൊ​മ്പ്…! പ​ശു​വി​ന്‍റെ വീ​ഡി​യോ വൈ​റ​ൽ

ഒ​രു സൈ​ക്കി​ളി​സ്റ്റി​ന്‍റെ ഹെ​ൽ​മ​റ്റി​ല്‍ ഘ​ടി​പ്പി​ച്ച കാ​മ​റ​യി​ൽ പ​തി​ഞ്ഞ ഒ​രു പ​ശു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​മാ​യി. ഏ​ഴ​ടി​യോ​ളം നീ​ളം വ​രു​ന്ന വ​ന്പ​ൻ കൊ​ന്പാ​ണു പ​ശു വൈ​റ​ലാ​കാ​ൻ കാ​ര​ണം. പു​ബി​റ്റി എ​ന്ന എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ല്‍​നി​ന്നാ​ണ് വീ​ഡി​യോ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്. വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ല്‍ കാ​ട്ടി​ലൂ​ടെ​യു​ള്ള ഒ​റ്റ​യ​ടി പാ​ത​യി​ലൂ​ടെ സൈ​ക്കി​ളി​സ്റ്റ് പോ​കു​ന്ന​ത് കാ​ണാം.

അ​തി​വേ​ഗ​ത​യി​ല്‍ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് നീ​ണ്ട കൊ​മ്പു​ക​ളു​ള്ള ഒ​രു പ​ശു​വി​ന്‍റെ മു​ന്നി​ലെ​ത്തു​ന്നു. ഇ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു സൈ​ക്കി​ളി​സ്റ്റ് നി​ലം​പ​തി​ക്കു​ന്നു. ഈ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തോ​ടെ പ​ശു​വി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന ച​ർ​ച്ച. നീ​ള​മു​ള്ള കൊ​മ്പു​ക​ൾ​ക്കു പേ​രു​കേ​ട്ട “ലോം​ഗ്ഹോ​ൺ’ ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ശു​വാ​ണി​തെ​ന്നു ചി​ല​ർ വീ​ഡി​യോ​യ​ക്ക് ചു​വ​ടെ കു​റി​ച്ചു.

സ്പെ​യി​ന്‍ ആ​ണ് ഈ ​പ​ശു​ക്ക​ളു​ടെ സ്വ​ദേ​ശം. ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​രാ​ണ് ഇ​വ​യെ അ​മേ​രി​ക്ക​യി​ല്‍ എ​ത്തി​ച്ച​ത്. ക​ഠി​ന​മാ​യ കാ​ലാ​വ​സ്ഥ​ക​ള്‍​ക്ക് യോ​ജി​ച്ച ഇ​വ​യ്ക്കു വ​ലി​യ കൊ​ന്പാ​ണെ​ങ്കി​ലും മാം​സം കു​റ​വാ​ണ​ത്രെ. 20 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ നാ​ല​ര ല​ക്ഷ​ത്തി​നു​മേ​ൽ ആ​ളു​ക​ളാ​ണു വീ​ഡി​യോ ക​ണ്ട് ലൈ​ക്ക​ടി​ച്ച​ത്.

Related posts

Leave a Comment