ലണ്ടനിൽ ഇക്കഴിഞ്ഞ നടന്ന ജൊനാസ് ബ്രദേഴ്സിന്റെ സംഗീതപരിപാടിക്കിടെ എടുത്ത പ്രിയങ്കയുടെയും നിക് ജൊനാസിന്റെയും മകൾ മാൾട്ടിയുടെ ചിത്രങ്ങൾ വൈറലാവുന്നു. പരസ്പരം പ്രണയചുംബനം നൽകുന്ന നിക്കിനെയും പ്രിയങ്കയേയും അതുകണ്ട് കണ്ണുപൊത്തി ചിരിക്കുന്ന കുഞ്ഞു മാൾട്ടിയേയും ചിത്രങ്ങളിൽ കാണാം.
നിക്കിന്റെ 32-ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു സംഗീതപരിപാടിയും. പിറന്നാൾ ആശംസകൾ അറിയിച്ച ഏവർക്കും നിക് ഇൻസ്റ്റഗ്രാം പോസ്റ്റിൽ നന്ദി പറഞ്ഞു. താരദമ്പതികളുടെ റൊമാന്റിക് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മാൾട്ടിയെ എടുത്തു നടക്കുന്ന നിക്കിന്റെചിത്രങ്ങളും കൂട്ടത്തിൽ കാണാം.
2018 ഡിസംബറിലാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. 2022 ജനുവരി 22നായിരുന്നു മകൾ മാൾട്ടി മേരി ചോപ്ര ജൊനാസിന്റെ ജനനം. വാടകഗർഭപാത്രത്തിലൂടെയാണ് നിക്കും പ്രിയങ്കയും മാതാപിതാക്കളായത്.