ഇപ്പോൾ കൂടുതലും പുതുമുഖ സംവിധായകരാണല്ലോ സിനിമകൾ ചെയ്യുന്നത്. പെട്ടെന്ന് അവർ നമ്മളുടെ മുഖം ഓർക്കില്ല. അതുകൊണ്ടായിരിക്കാം അവർ സിനിമകൾ ചെയ്യാൻ ഞങ്ങളെപ്പോലുള്ളവരെ വിളിക്കാത്തതെന്ന് പൊന്നമ്മ ബാബു. അവർ അതു വിട്ടുപോകും.
അതിനെ അവരെ കുറ്റം പറയാൻ പറ്റില്ല. ഞാനാദ്യം വിചാരിച്ചത് അവർ മനപൂർവം ഞങ്ങളെ വിളിക്കാത്തതെന്നായിരുന്നു. അവരുടെ മനസിൽ ഞങ്ങൾ എത്തിയിട്ടില്ല.
ഞാൻ ഒരു ദിവസം ബേസിലിനെ വിളിച്ച് ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് നമ്മളെപ്പോലുള്ള ആളുകളെ വിളിക്കാത്തത്… ഞങ്ങൾക്ക് എന്താണ് ഒരു കുറവെന്ന്. പലപ്പോഴും ഓർക്കാത്തതാണെന്നാണ് ബേസിൽ മറുപടി പറഞ്ഞത്. അപ്പോൾ നമ്മൾ ചെയ്യേണ്ടത് ന്യൂജനറേഷൻ സിനിമകളിലൂടെ എത്താൻ ശ്രമിക്കണമെന്നതാണ് എന്ന് പൊന്നമ്മ ബാബു പറഞ്ഞു.