ന്യൂഡൽഹി: യുഎസിലെ ഡെലവെയറിൽ 21നു നടക്കുന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഉഭയകക്ഷിചർച്ച നടത്തും.
യുഎസിന്റെ നേതൃത്വത്തിൽ തയാറാക്കുന്ന ഇന്തോ-പസഫിക് സാന്പത്തിക വികസന പരിപാടി (ഐപിഇഎഫ്) സംബന്ധിച്ച് ഇരുനേതാക്കളും വിശദമായി സംസാരിക്കും.
ഇന്തോ-പസിഫിക് മേഖലയിൽ ചൈന സൃഷ്ടിക്കുന്ന വെല്ലുവിളികളെ പ്രതിരോധിക്കുകയെന്നതാണ് ഉച്ചകോടിയുടെ പ്രധാന അജണ്ട. രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ ഇടംപിടിക്കും.