സി​നി​മ​യെ വെ​ല്ലു​ന്ന ചേ​സിം​ഗ്; ശു​ചി​മു​റി​മാ​ലി​ന്യം ത​ള്ളി​യ​വ​രെ  നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി


പാ​ലാ: റോ​ഡ​രി​കി​ല്‍ ശു​ചി​മു​റി​മാ​ലി​ന്യം ത​ള്ളി​യ​വ​രെ പി​ടി​കൂ​ടാ​ന്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ നീ​ണ്ട കാ​ര്‍ ചേ​സിം​ഗ്. പാ​ലാ ക​ട​പ്പാ​ട്ടൂ​ര്‍ ബൈ​പ്പാ​സി​ലാ​ണ് രാ​ത്രി​യു​ടെ മ​റ​വി​ല്‍ ടാ​ങ്ക​റി​ലെ​ത്തി​ച്ച് മാ​ലി​ന്യം ത​ള്ളി​യ​ത്. നാ​ട്ടു​കാ​ര്‍ പി​ന്തു​ട​ര്‍​ന്ന​തോ​ടെ ഓ​ടി​ച്ചു​പോ​യ ടാ​ങ്ക​റി​നെ ഗാ​ന്ധി​ന​ഗ​റി​ല്‍ വ​ച്ചാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ പൂ​ച്ചാ​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ പാ​ലാ പോ​ലി​സീ​നു കൈ​മാ​റി കോ​ട്ട​യം റോ​ഡി​ല്‍ നി​ന്നും പാ​ലാ ടൗ​ണി​ല്‍ പ്ര​വേ​ശി​ക്കാ​തെ പൊ​ന്‍​കു​ന്നം റോ​ഡി​ലേ​യ്ക്കു​ള്ള ക​ട​പ്പാ​ട്ടൂ​ര്‍ ബൈ​പ്പാ​സി​ലാ​ണ് സ്ഥി​ര​മാ​യി ശു​ചി​മു​റി​മാ​ലി​ന്യം ത​ള്ളു​ന്ന​ത്. പ​രാ​തി​ക​ള്‍ ന​ൽ​കി​യി​ട്ടും ഇ​തു തു​ട​ര്‍​ന്ന​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ള്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്.

ഇ​തി​നി​ടെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ള്‍ ശ്ര​ദ്ധി​ച്ച​ത്. ഇ​വ​ര്‍ അ​ടു​ത്തെ​ത്തി​യ​തോ​ടെ ടാ​ങ്ക​ര്‍ ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സം​ഭ​വം ക​ണ്ട​വ​ര്‍ ടാ​ങ്ക​റി​നെ പി​ന്തു​ട​ര്‍​ന്നു. കി​ട​ങ്ങൂ​ര്‍, ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​വ​ര്‍ വി​വ​രം അ​റി​യി​ച്ചു.

ലോ​റി മ​ണ​ര്‍​കാ​ട് എ​ത്തി​യ ശേ​ഷം ചെ​റു​വ​ഴി​ക​ളി​ലൂ​ടെ എം​സി റോ​ഡി​ലും പി​ന്നീ​ട് കോ​ട്ട​യം ടൗ​ണി​ലു​മെ​ത്തി. കാ​ര്‍ പി​ന്തു​ട​രു​ന്ന​തു ക​ണ്ട് സം​ഘം ശാ​സ്ത്രി റോ​ഡ് വ​ഴി നാ​ഗ​മ്പ​ട​ത്തെ​ത്തി കു​മാ​ര​നെ​ല്ലൂ​രി​ലേ​ക്കു പോ​യി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് റോ​ഡി​ലൂ​ടെ പാ​യു​ന്ന​തി​നി​ട​യി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക​ളു​ള്ള ക​ട​പ്പാ​ട്ടൂ​രി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​തു നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മീ​ന​ഭ​വ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment