എ​ന്തോ വെ​ട്ടി​പ്പി​ടി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ൽ ചി​ല​തൊ​ക്കെ തീ​ർ​ത്താ​ൽ തീ​രാ​ത്ത വേ​ദ​ന​യാ​യ​ല്ലോ: ക​വി​യൂ​ർ പൊ​ന്ന​മ്മ​യു​ടെ ഓ​ർ​മ​ക​ളി​ൽ ന​വ്യാ നാ​യ​ർ

കാ​യം​കു​ളം: മ​ല​യാ​ള സി​നി​മ ലോ​ക​ത്തി​ന് തീ​രാ വേ​ദ​ന തീ​ര്‍​ത്താ​ണ് മ​ല​യാ​ള സി​നി​മ​യു​ടെ അ​മ്മ​മു​ഖം ക​വി​യൂ​ർ പൊ​ന്ന​മ്മ വി​ട​വാ​ങ്ങു​ന്ന​ത്. താ​ര​ത്തി​ന്‍റെ മ​ക്ക​ളാ​യി അ​ഭി​ന​യി​ക്കാ​ത്ത​വ​ർ മ​ല​യാ​ള സി​നി​മ​യി​ൽ ചു​രു​ക്ക​മാ​ണ്. ഇ​പ്പോ​ഴി​താ ക​വി​യൂ​ർ പൊ​ന്ന​മ്മ​യോ​ടൊ​ത്തു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് പ്രി​യ​താ​രം ന​വ്യാ നാ​യ​ർ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ന​വ്യ​യു​ടെ പ്ര​തി​ക​ര​ണം.

അ​വ​സാ​ന സ​മ​യ​ത്ത് ഒ​ന്ന് വ​ന്നു കാ​ണാ​ൻ സാ​ധി​ച്ചി​ല്ല. എ​ന്തു തി​ര​ക്കി​ന്‍റെ പേ​രി​ലാ​യാ​ലും അ​ത് ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല. ഇ​പ്പോ​ൾ പി​രി​യു​മ്പോ​ഴും നാ​ട്ടി​ൽ താ​ൻ ഇ​ല്ല​ന്ന് ന​വ്യ പ​റ​ഞ്ഞു. കു​റ്റ​ബോ​ധം ഏ​റെ ഉ​ണ്ട് , മാ​പ്പാ​ക്ക​ണം. എ​ന്തോ വെ​ട്ടി​പ്പി​ടി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ൽ ചി​ല​തൊ​ക്കെ തീ​ർ​ത്താ​ൽ തീ​രാ​ത്ത വേ​ദ​ന​യാ​യ​ല്ലോ എ​ന്നും താ​രം കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

വ​ലി​യ മാ​പ്പ് ചൊ​ദി​ക്ക​ട്ടെ പൊ​ന്നു​സേ ..
അ​വ​സാ​ന സ​മ​യ​ത്ത് ഒ​ന്ന് വ​ന്നു കാ​ണാ​ൻ സാ​ധി​ച്ചി​ല്ല എ​നി​ക്ക് .. എ​ന്തു തി​ര​ക്കി​ന്‍റെ പേ​രി​ലാ​യാ​ലും അ​ത് ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല. ഇ​പ്പോ​ൾ പി​രി​യു​മ്പോ​ഴും നാ​ട്ടി​ൽ ഞാ​ൻ ഇ​ല്ലാ. എ​നി​ക്ക് പ​ക്ഷേ ഞാ​ൻ ഇ​ക്കി​ളി ആ​ക്കു​മ്പോ കു​ഞ്ഞി​നെ പോ​ലെ കു​ലി​ങ്ങി ചി​രി​ക്കു​ന്ന ആ ​മു​ഖം ത​ന്നെ മ​തി ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കാ​ൻ.

എ​ന്‍റെ മു​ന്നി​ൽ കു​ഞ്ഞു​ങ്ങ​ളെ ഒ​രു​ക്കു​ന്ന​പോ​ലെ ഒ​രു​ങ്ങാ​ൻ ഇ​രു​ന്നു ത​ന്ന​തും എ​ന്‍റെ മു​ടി കോ​തി പി​ന്നി ത​ന്ന​തും, ഒ​രു​മി​ച്ചു​റ​ങ്ങി​യ​തും എ​ല്ലാം മാ​യാ​ത്ത ഓ​ർ​മ​ക​ൾ.

സ്നേ​ഹം മാ​ത്രം ത​ന്ന പൊ​ന്നു​സേ. കു​റ്റ​ബോ​ധം ഏ​റെ ഉ​ണ്ട് , മാ​പ്പാ​ക്ക​ണം. എ​ന്തോ വെ​ട്ടി​പ്പി​ടി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ൽ ചി​ല​തൊ​ക്കെ തീ​ർ​ത്താ​ൽ തീ​രാ​ത്ത വേ​ദ​ന​യാ​യ​ല്ലോ!

Related posts

Leave a Comment