അങ്ങനെ ഒരു മോഡേൺ ലുക്കുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടില്ല. പല ഓഫറുകളും വരാറുണ്ട്. പക്ഷേ എനിക്ക് കൺവിൻസിംഗ് ആവാത്തത് ഞാൻ ചെയ്യാറില്ല. ഗ്ലാമറായിട്ട് ചെയ്യുന്നതിനു രണ്ടു രീതിയിൽ പറയാൻ സാധിക്കും. ഒന്ന് ഡ്രെസിംഗിൽ ഗ്ലാമറാവാം, അല്ലെങ്കിൽ സ്വഭാവം കൊണ്ട് ഗ്ലാമറസാവാം.
ഏത് തരം കഥാപാത്രങ്ങളാണ് ആ സിനിമയിൽ അഭിനയിക്കേണ്ടത് എന്നാണ് ഞാൻ നോക്കുന്നത്. അല്ലാതെ ഈ ഗ്ലാമറസ് ഡ്രസ് ഇടുന്നതു കൊണ്ട് ആ സിനിമ ചെയ്യാമെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല.
എനിക്ക് ഒട്ടും കൺവിൻസിംഗ് അല്ലാത്ത വേഷങ്ങളൊന്നും ചെയ്യാറില്ല. പക്ഷേ ഗ്ലാമറസ് ചെയ്യില്ല എന്നല്ല അതിനർഥം. എനിക്ക് ചെയ്യാൻ കംഫർട്ടബിൾ ആണെങ്കിൽ ഞാൻ ചെയ്യാൻ തയാറാണ്.
ചില റോൾ ചെയ്യാൻ പറ്റാത്തത് ആണെങ്കിൽ പറ്റില്ലെന്ന് തന്നെ പറയും. ഇല്ലെങ്കിൽ ഫോൺ എടുക്കാതെ ഇരിക്കും. അപ്പോൾ അവർക്ക് മനസിലാവും. -നിഖില വിമൽ