പുറത്തു നില്‍ക്കുമ്പോഴും സിനിമയിലെ മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെ സിനിമയിലേക്കു തിരികെ എത്തിയപ്പോള്‍ കാര്യമായ ആശങ്കകള്‍ ഒന്നുമുണ്ടായില്ല.
പ്രേക്ഷകര്‍ എന്നെ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അവരുടെ സ്നേഹമാണ് ബലം. വിവാഹത്തിനു ശേഷമാണ് സിനിമയില്‍നിന്ന് ഞാന്‍ ഇടവേള എടുക്കുന്നത്. കുട്ടികള്‍ ജനിച്ചതോടെ അവരുടെ കാര്യങ്ങളില്‍ മുഴകി.
സിനിമ എന്റെ പാഷന് ആയതിനാല്‍ ഒരിക്കലും അഭിനയം നിര്‍ത്തരുതെന്ന് ദൃഢപ്രതിജ്ഞ ചെയ്തിരുന്നു. എന്റെ ഇഷ്ടങ്ങള്‍ക്ക് ഞാന്‍ പ്രാധാന്യം നല്‍കാറുണ്ട്. പലര്‍ക്കും അതിനു സാധിക്കാറില്ല. എനിക്ക് കുടുംബത്തിന്റെയും പിന്തുണയുണ്ട്. അതും പ്രധാനപ്പെട്ട കാര്യമാണ്. -മധുബാല