ത​ളി​പ്പ​റ​മ്പി​ൽ ടാ​ങ്ക​ർ​ലോ​റി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു; ലോ​റി കാ​ലി ആ​യ​തി​നാ​ൽ ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ പാ​ത​യി​ൽ ചി​റ​വ​ക്ക് വ​ള​വി​ൽ ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണംവി​ട്ട് റോ​ഡിൽ നിന്നു താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു. ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​റ്റു.​

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പ​വ​ൻ ഉ​പാ​ധ്യാ​യ്ക്കാ​ണ് (45) പ​രി​ക്കേ​റ്റ​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. എംഎ​ച്ച് 43 ബി​പി 6916 എ​ന്ന ഓ​യി​ൽ ടാ​ങ്ക​ർ ലോ​റി​യാ​ണു അപകടത്തിൽ പ്പെട്ടത്. പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കു സാ​ര​മു​ള്ള​ത​ല്ല.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ ത​ളി​പ്പ​റ​മ്പ് പോ​ലീ​സാ​ണ് ഉ​പാ​ധ്യാ​യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ടാ​ങ്ക​ർ ലോ​റി കാ​ലി​യാ​യ​തി​നാ​ലാ​ണു വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ത​ളി​പ്പറ​മ്പി​ൽനി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാസേ​ന സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts

Leave a Comment